ലീഗിന്റെ കള്ളവോട്ട് സ്ഥിരീകരിച്ച് കളക്ടര്‍; നേരിട്ട് ഹാജരാകാന്‍ നിര്‍ദേശം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 2, 2019

ലീഗിന്റെ കള്ളവോട്ട് സ്ഥിരീകരിച്ച് കളക്ടര്‍; നേരിട്ട് ഹാജരാകാന്‍ നിര്‍ദേശം

കാസര്‍കോഡ് > കാസര്‍കോഡ് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്‌തെന്ന് സ്ഥിരീകരിച്ച് ജില്ലാ കളക്ടര്‍ ഡി സജിത് ബാബു. ലീഗ് പ്രവര്‍ത്തകനായ മുഹമ്മദ് ഫായിസ് രണ്ടു ബൂത്തുകളില്‍ വോട്ട് ചെയ്തുവെന്നും ഫായിസിനോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടുവെന്നും കളക്ടര്‍ അറിയിച്ചു. ഫായിസ് 69-ാം നമ്പര്‍ ബൂത്തിലും 70-ാം നമ്പര്‍ ബൂത്തിലും വോട്ട് ചെയ്തതായാണ് തിരിച്ചറിഞ്ഞത്. ഇദ്ദേഹത്തിന്‍രെ മൊഴി രേഖപ്പെടുത്തിയ ശേഷം തുടര്‍നടപടി തീരുമാനിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.

മറ്റൊരു ലീഗ് പ്രവര്‍ത്തകനായ ആഷിഖ് എന്നയാള്‍ 69-ാം നമ്പര്‍ ബൂത്തില്‍ രണ്ടു തവണ വോട്ടു ചെയ്തതായും സ്ഥിരീകരിച്ചു. ഇയാളോടും നാളെ നേരിട്ട് ഹാജരാകാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി. നേരിട്ട് ഹാജരായില്ലെങ്കില്‍ ഇവരെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടാനും കളക്ടര്‍ക്ക് അധികാരമുണ്ട്.

കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ പുതിയങ്ങാടി ജമാഅത്ത് സ്‌കൂളിലെ രണ്ട് ബൂത്തുകളില്‍ കള്ളവോട്ട് നടന്നുവെന്നാണ് പരാതി. കള്ളവോട്ടിന്റെ ദൃശ്യങ്ങളും സിപിഐ എം പുറത്തുവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരാതിയില്‍ അന്വേഷണം നടത്താന്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത്.



from Kerala || Deshabhimani ​Online ​News http://bit.ly/2GXpBXf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages