തിരുവനന്തപുരം> പ്രിസണ്‍സ് ആന്റ് കറക്ഷണല്‍ സര്‍വ്വീസസ് വകുപ്പിലെ നോണ്‍ ഗസ്റ്റഡ് എക്സിക്യൂട്ടീവ് വിഭാഗം ജീവനക്കാര്‍ക്ക് അധിക സാമ്പത്തിക ബാധ്യതയില്ലാതെ വ്യക്തിഗത റാങ്കിംഗ് അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.15 വര്‍ഷം പൂര്‍ത്തിയാക്കിയ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസറെ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസറായും (നോണ്‍ കേഡര്‍), 22 വര്‍ഷം പൂര്‍ത്തിയാക്കിയ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ / ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ / നോണ്‍ കേഡര്‍ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ / ഗേറ്റ് കീപ്പര്‍ / പ്രിസണ്‍ ഓഫീസര്‍ എന്നിവരെ അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ്-2 (നോണ്‍ കേഡര്‍) ആയും, 28 വര്‍ഷം പൂര്‍ത്തിയാക്കിയ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ / ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ / നോണ്‍ കേഡര്‍ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ / പ്രിസണ്‍ ഓഫീസര്‍ / ഗേറ്റ് കീപ്പര്‍ / അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ്-2/ നോണ്‍ കേഡര്‍ അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ്-2 എന്നിവരെ അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ്-1 (നോണ്‍ കേഡര്‍) തസ്തികയിലേക്കുമാണ് വ്യക്തിഗത റാങ്കിംഗ് അനുവദിക്കുക.
ഉയര്‍ന്ന തസ്തികകളിലേക്ക് പ്രൊമോഷന്‍ ലഭിക്കാതെ ദീര്‍ഘകാലം തുടരുന്ന ജീവനക്കാരാണ് ഇവര്‍. ജയില്‍ വകുപ്പിലെ താഴെ തട്ടിലുള്ള ജീവനക്കാരില്‍ ആത്മവീര്യം വര്‍ധിപ്പിക്കാന്‍ ഉതകുന്നതാണ് അധിക സാമ്പത്തിക ബാധ്യതയില്ലാത്ത ഈ തീരുമാനം.രക്താര്‍ബുദം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മലപ്പുറം തെന്നല കുളത്തിങ്ങല്‍ അബ്ദുള്‍ നാസറിന്റെ മകള്‍ ഫാത്തിമ ഷഹാനയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും മൂന്നു ലക്ഷം രൂപ ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
from Kerala || Deshabhimani Online News http://bit.ly/2WzUI3z
via IFTTT
No comments:
Post a Comment