ലിനിയുടെ ഓർമകളിൽ നേഴ‌്സസ‌് ദിനാഘോഷം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 13, 2019

ലിനിയുടെ ഓർമകളിൽ നേഴ‌്സസ‌് ദിനാഘോഷം

കണ്ണൂർ > ആ വേർപാടിന‌് ഒരു വയസ‌് പൂർത്തിയാകാനിരിക്കുന്നതേയുള്ളൂ. വിടർന്ന കണ്ണുകളും നിറഞ്ഞ പുഞ്ചിരിയുമുള്ള ആ പെൺകുട്ടി എന്നും മലയാളികളുടെ മനസിലുണ്ടാകും. സംസ്ഥാനതല നേഴ‌്സ‌സ‌് ദിനാഘോഷത്തിനായി കണ്ണൂർ നായനാർ അക്കാദമിയിലെ ലിനി നഗറിൽ ഒത്തു ചേർന്നവരിലും  ലിനിയുടെ ഓർമകൾ തുടിച്ചുനിന്നു.

ഉദ‌്ഘാടന വേദിയിൽ ഓടിയും അലങ്കരിച്ച പൂപറിച്ചും നടന്ന ലിനിയുടെ മക്കൾ റിതുലും സിദ്ധാർഥും കണ്ടുനിന്നവരിൽ കണ്ണീർപടർത്തി. ഉദ‌്ഘാടന വേദിയിലേക്ക‌് എത്തിയ  മന്ത്രി കെ കെ ശൈലജ ലിനിയുടെ മക്കളെ സ‌്നേഹപൂർവം ചേർത്തുപിടിച്ചു. വികാരനിർഭരമായ രംഗങ്ങൾക്കാണ‌് സദസ‌് സാക്ഷ്യം വഹിച്ചത‌്. നിസ്വാർഥ സേവനത്തിന്റെ ഫലമായി ജീവൻ നഷ‌്ടപ്പെട്ട മാലാഖയ‌്ക്ക‌്  സദസ‌് എഴുന്നേറ്റുനിന്ന‌് ആദരമർപ്പിച്ചു. ലിനിയുടെ ധീരതയും ആത്മാർഥതയും നേഴ‌്സിങ‌് സമൂഹം മാതൃകയാക്കണമെന്ന‌് മന്ത്രി പറഞ്ഞു. 

പ്രൈമറി ഹെൽത്ത‌് സെന്റർ മുതൽ മെഡിക്കൽ കോളേജുവരെ സമഗ്ര മാറ്റത്തിലേക്ക‌് കടന്നിരിക്കുകയാണ‌്. സാമ്പത്തിക പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടാണ‌് ആരോഗ്യമേഖയിൽ ഇക്കാര്യങ്ങളൊക്കെ ചെയ്യുന്നത‌്. പ്രധാനമായും കിഫ‌്ബിയെയാണ‌് ആശ്രയിക്കുന്നത‌്. എല്ലാ സർക്കാർ ആരോഗ്യകേന്ദ്രങ്ങളും വികസനത്തിന്റെ പാതയിലാണെന്നും മന്ത്രി പറഞ്ഞു. ‘നേഴ‌്സിങ്‌ കെയർ പ്രൊസീജിയർ മാന്വൽ’ പുസ‌്തകം  പ്രകാശനം ചെയ‌്തു. ജില്ലാ പഞ്ചായത്ത‌്പ്രസിഡന്റ‌് കെ വി സുമേഷ‌് അധ്യക്ഷനായി. ലിനിയുടെ ഭർത്താവ‌് സജീഷ‌്, ഡിഎംഒ ഡോ. കെ നാരായണ നായ‌്ക‌് തുടങ്ങിയവർ  സംസാരിച്ചു.



from Kerala || Deshabhimani ​Online ​News http://bit.ly/2YpZT3c
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages