ദേശീയപാത വികസനം: കണ്ണന്താനം കത്ത‌് നൽകി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 8, 2019

ദേശീയപാത വികസനം: കണ്ണന്താനം കത്ത‌് നൽകി


ന്യൂഡൽഹി
ദേശീയപാത വികസനത്തിനുള്ള മുൻഗണനാക്രമത്തിന്റെ ആദ്യപട്ടികയിൽനിന്ന‌് കേരളത്തെ ഒഴിവാക്കിയ നടപടി പുനഃപരിശോധിക്കണമെന്ന‌് ആവശ്യപ്പെട്ട‌്  കേന്ദ്രമന്ത്രി അൽഫോൺസ‌് കണ്ണന്താനം ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ‌്കരിക്ക‌് കത്ത‌് നൽകി. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ‌് കത്ത‌് നൽകിയതെന്ന‌് അൽഫോൺസ്‌ കണ്ണന്താനം പറഞ്ഞു.

കത്ത‌് നൽകിയ കാര്യം കണ്ണന്താനത്തോട‌് ചോദിക്കണം:  ശ്രീധരൻപിള്ള
തലശേരി
ദേശീയപാത വികസനം സംബന്ധിച്ച‌് കേന്ദ്ര സർക്കാരിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട‌്  അൽഫോൻസ‌് കണ്ണന്താനം കത്തയച്ചോയെന്ന കാര്യം അദ്ദേഹത്തോട‌് തന്നെ ചോദിക്കണമെന്ന‌് ബിജെപി സംസ്ഥാന പ്രസിഡന്റ‌് പി എസ‌് ശ്രീധരൻപിള്ള.

ഈ വിഷയത്തിൽ സാഡിസ‌്റ്റ‌് മനോഭാവമാണ‌് തനിക്കെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായം ദൗർഭാഗ്യകരമാണ‌്. പ്രളയദുരന്തത്തിൽപ്പെട്ടവരുടെ അപേക്ഷ കേന്ദ്രമന്ത്രിക്ക‌് ഫോർവേഡ‌് ചെയ്യുക മാത്രമാണുണ്ടായത‌്. കേരളത്തിന്റെ വികസനത്തിനെതിരായ നിലപാട‌് സ്വീകരിച്ചിട്ടില്ല. തലശേരിയിൽ മാധ്യമങ്ങളോട‌് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.



from Kerala || Deshabhimani ​Online ​News http://bit.ly/2LwV071
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages