മണ്ണുത്തി- വടക്കഞ്ചേരി ദേശീയപാത: നിർമാണം നിലച്ചിട്ട‌് വർഷം ഒന്ന്‌; മുഖം തിരിച്ച‌് കേന്ദ്രസർക്കാർ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 6, 2019

മണ്ണുത്തി- വടക്കഞ്ചേരി ദേശീയപാത: നിർമാണം നിലച്ചിട്ട‌് വർഷം ഒന്ന്‌; മുഖം തിരിച്ച‌് കേന്ദ്രസർക്കാർ

മണ്ണുത്തി> മണ്ണുത്തി- വടക്കഞ്ചേരി ദേശീയപാതയിൽ  ആറുവരിപ്പാതയുടെയും ഇരട്ടത്തുരങ്കത്തിന്റെയും നിർമാണപ്രവർത്തനം പൂർണമായി നിലച്ചിട്ട് ഒരുവർഷം പിന്നിട്ടു. നിരവധി വാഗ‌്ദാനങ്ങൾക്കൊടുവിൽ 2019 ജനുവരിയിൽ എല്ലാ നിർമാണ പ്രവർത്തനങ്ങളും പൂർത്തിയാക്കി, പാതയും തുരങ്കവും തുറന്നു കൊടുക്കുമെന്ന് ഉറപ്പുനൽകിയ കരാർ കമ്പനി  അധികൃതർ ഓഫീസ് അടച്ചുപൂട്ടി സ്ഥലംവിട്ടു. ദേശീയപാത അധികൃതരും ഇതിന‌് കൂട്ടുനിന്നു. ദേശീയപാതയിലെ അടിപ്പാതകളും ഫ്ളൈഓവറുകളും മറ്റ‌് അനുബന്ധ ജോലികളും എല്ലാം പാതിവഴിയിലാണ‌്.
 
2018ൽ എൽഡിഎഫിന്റെയും ഡിവൈഎഫ്ഐയുടെയും നേതൃത്വത്തിൽ വാണിയമ്പാറമുതൽ മണ്ണുത്തിവരെ തകർന്നുകിടക്കുന്ന റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണം എന്നാവശ്യപ്പെട്ട് നിരവധി സമരങ്ങൾ വിവിധ കേന്ദ്രങ്ങളിൽ നടത്തിയിരുന്നു.
 
റോഡിന്റെ ശോച്യാവസ്ഥയെത്തുടർന്ന‌്  കഴിഞ്ഞ അഞ്ച‌് വർഷത്തിനുള്ളിൽ വാഹനാപകടങ്ങളിൽ വടക്കഞ്ചേരി–-മണ്ണുത്തി റൂട്ടിൽ 56 പേരുടെ ജീവൻ പൊലിയാനും 310 ലേറെ പേർക്ക് പരിക്കേൽക്കാനും ഇടയാക്കിയ  ദേശീയപാതയുടെ കരാർ കമ്പനിയായ കെഎംസിക്കെതിരെ ദേശീയപാത അതോറിറ്റി നടപടി സ്വീകരിക്കണമെന്ന് നിരവധി സംഘടനകൾ പരാതിയും ഉന്നയിച്ചിരുന്നു. സംസ്ഥാന സർക്കാർ നിർദേശപ്രകാരം കെഎംസി, ദേശീയപാത അധികൃതർക്കെതിരെ പൊലീസ‌് മനഃപൂർവമല്ലാത്ത നരഹത്യക്ക‌് കേസെടുത്തിട്ടുണ്ട‌്.
 
കഴിഞ്ഞ വർഷം എൽഡിഎഫ‌്  നടത്തിയ സമരത്തെത്തുടർന്ന് മണ്ണുത്തി- വടക്കഞ്ചേരി ദേശീയപാത സന്ദർശിച്ച മന്ത്രി ജി സുധാകരൻ കെഎംസി കമ്പനി അധികൃതരുമായി  ചർച്ച നടത്തിയിരുന്നു. തുടർന്ന‌് പാത നവീകരണവും തുരങ്കവും പൂർണമായും 2019 ജനുവരിയിൽ നാടിന് സമർപ്പിക്കുമെന്ന് കെഎംസി കമ്പനി ഉറപ്പുനൽകി. എന്നാൽ,  റോഡ‌് അറ്റകുറ്റപ്പണി നടത്തിയെങ്കിലും കേന്ദ്രസർക്കാരിന്റെ ഒത്താശയിൽ, നിർമാണം പൂർത്തിയാക്കുന്നതിൽ അനാസ്ഥ തുടർന്നു.  ഇതിനിടെ തുരങ്ക നിർമാണകമ്പനിയായ പ്രഗതി 40 കോടി  കെഎംസിയിൽനിന്ന് ലഭിക്കാനുണ്ടെന്നും  ഈ തുക ലഭ്യമായാൽ മാത്രമേ പദ്ധതിയുമായി സഹകരിക്കൂവെന്നും പറഞ്ഞ‌് നിർമാണപ്രവർത്തനം നിർത്തിവച്ചു.
 
കഴിഞ്ഞ പ്രളയകാലത്ത് തുരങ്ക മുഖത്തും ദേശീയപാതയുടെ സർവീസ് റോഡുകളിലും ഇടിഞ്ഞുവീണ മണ്ണുപോലും നീക്കാൻ ദേശീയപാത അതോറിറ്റിയോ  കെഎംസിയോ ഇതുവരെ തയ്യാറായിട്ടില്ല. 2009ലാണ് ആറുവരിപ്പാതയുടെ കരാറും പ്രവർത്തനവും ആരംഭിച്ചത്. 30 മാസത്തിനകം പൂർത്തീകരിക്കുമെന്ന് പറഞ്ഞാണ് 640 കോടി രൂപയ്ക്ക് കെഎംസി കരാർ ഏറ്റെടുത്തത്.
 
പിന്നീട‌് 840 കോടിയാക്കി. 40 ശതമാനം കേന്ദ്ര ഗ്രാന്റുള്ളതാണ‌്.  എന്നാൽ, സമയബന്ധിതമായി പണി പൂർത്തിയാക്കാതെ വീണ്ടും പല തവണയായി കോടിക്കണക്കിന് രൂപ അധികം കൈപ്പറ്റി കരാർ പുതുക്കി.    എന്നിട്ടും നിർമാണപ്രവർത്തനം പൂർത്തീകരിക്കാൻ കമ്പനി തയ്യാറായില്ല. ഇരട്ടത്തുരങ്കനിർമാണം തുടങ്ങിയത് 2016 മെയിലാണ്. യുദ്ധകാലാടിസ്ഥാനത്തിൽ പണി പൂർത്തീകരിക്കുമെന്ന് പറഞ്ഞാണ് നിർമാണം തുടങ്ങിയത്.
 
പണി അനിശ്ചിതിമായി നീട്ടി കരാർ തുക വർധിപ്പിക്കാനും കൂടുതൽ കാലം ടോൾ പിരിക്കാനുമുള്ള കമ്പനിയുടെ അടവാണ‌് ഇതിനു പിന്നിലെന്നാണ‌് സൂചന. കിടപ്പാടവും  ഭൂമിയും ദേശീയപാത വികസനത്തിനായി വിട്ടുകൊടുത്ത് വികസനം വരുന്നതും കാത്തിരിക്കുന്ന നാട്ടുകാർ കെഎംസിക്കും ദേശീയപാത അതോറിറ്റിക്കുമെതിരെ വൻ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാൻ ഒരുങ്ങിയിരിക്കുകയാണ്.


from Kerala || Deshabhimani ​Online ​News http://bit.ly/301wVsq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages