ദേശീയ ഭക്ഷ്യഭദ്രതാനിയമപ്രകാരം തയ്യാറാക്കിയ മുൻഗണനാ പട്ടികയിൽപെട്ട അനർഹർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് സിവിൽ സപ്ലൈസ് കമീഷണർ. വസ്തുതകൾ മറച്ചുവച്ച് പട്ടികയിൽ കടന്നുകൂടിയവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിനും അനർഹമായി ഉൾപ്പെട്ട കാലയളവിലെ റേഷൻ വിഹിതത്തിന്റെ കമ്പോളവില ഈടാക്കാൻ എല്ലാ ജില്ലാ സപ്ലൈ ഓഫീസർമാർക്കും താലൂക്ക് സപ്ലൈ ഓഫീസർമാർക്കും നിർദേശം നൽകി.
ദേശീയ ഭക്ഷ്യഭദ്രതാനിയമപ്രകാരം തയ്യാറാക്കിയ അന്തിമ മുൻഗണനാ പട്ടികയിൽ കടന്നുകൂടിയവർക്ക് ലഭിച്ച കാർഡുകൾ മാറ്റുന്നതിന് അവസരം നൽകിയിരുന്നു. കൂടാതെ വകുപ്പുതല പരിശോധനയിലൂടെയും മോട്ടോർ വാഹന വകുപ്പിൽ നിന്നും, തദ്ദേശ വകുപ്പിൽ നിന്നും നാല് ചക്രവാഹനമുള്ളവരുടെയും 1000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണ്ണമുള്ള വീടുള്ളവരുടെയും വിവരങ്ങൾ ലഭ്യമാക്കി ഡേറ്റാ മാപ്പിങ‌് നടത്തിയും അനർഹരെ കണ്ടെത്തി മുൻഗണനേതര വിഭാഗത്തിലേക്ക‌് മാറ്റിയിരുന്നു. ഇത്തരത്തിൽ 3,16,960 കുടുംബങ്ങളെ മുൻഗണനാ വിഭാഗത്തിൽ നിന്ന് ഒഴിവാക്കി അർഹരായവരെ ഉൾപ്പെടുത്തി.
നിലവിലും പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് ഊർജിത നടപടി. പിഡിഎസ് കൺട്രോൾ ഓർഡർ 2015 ക്ലാസ് (3) (13) പ്രകാരം വകുപ്പുതല പരിശോധനകൾ തുടരും. വസ്തുത മറച്ചുവച്ച് ബോധപൂർവം ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്നുവെന്ന് ബോധ്യപ്പെടുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും കമീഷണർ അറിയിച്ചു.
from Kerala || Deshabhimani Online News http://bit.ly/2HjSPhG
via IFTTT
No comments:
Post a Comment