ആലപ്പുഴ
ഹിന്ദുത്വത്തിനും ഹിന്ദുമേധാവിത്വത്തിനും വേണ്ടി നിൽക്കുന്ന ബിജെപിയുടെ വിജയം ആഗോളവ്യാപകപ്രവണതയുടെ ഭാഗമാണെന്ന‌് പ്രൊഫ. പ്രഭാത‌് പട‌്നായിക്. കെജിഒഎ സംസ്ഥാനപ്രതിനിധി സമ്മേളനം ടൗൺ ഹാളിൽ (പി എസ‌് നീലകണ്ഠപ്രസാദ‌് നഗർ) ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത‌് ഇന്ത്യയിൽ മാത്രമുള്ള പ്രതിഭാസമല്ല. ന്യൂനപക്ഷങ്ങളെ ലക്ഷ്യംവെക്കുന്ന ഇത്തരം സർക്കാരുകൾ ലോകത്താകമാനം നിർണായക വോട്ടുനേടി അധികാരത്തിൽ വരുന്നുണ്ട‌്. ഇന്ത്യയിൽ അത‌് ഹിന്ദു മേധാവിത്വമാണെങ്കിൽ മറ്റിടങ്ങളിൽ മുസ്ലിം, സയണിസ‌്റ്റ‌് മേധാവിത്വമാണ‌്. ഇസ്രയേലിൽ ബെഞ്ചമിൻ നെതാന്യാഹുവും തുർക്കിയിൽ എർദോഗനും അധികാരത്തിൽ വന്നത‌് ഇതിന‌് ഉദാഹരണമാണ‌്. ഹംഗറിയിലും ഉക്രൈനിലും ഇതുതന്നെയാണ‌് സംഭവിച്ചത‌്. അമേരിക്കയിലെ ഡൊണാൾഡ‌് ട്രംപിന്റെ വിജയവും സമാനം. അധികാരത്തിൽ വരുന്ന സർക്കാരുകൾക്കൊക്കെ ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ മേധാവിത്വ സ്വഭാവമുള്ളതാണ‌്.
നവലിബറലിസം അതിന്റെ അവസാനത്തിൽ എത്തിയിരിക്കുന്നു. നവലിബറലിസം സുഭിക്ഷതയുംവികസനവും എല്ലാവർക്കും തൊഴിലും വാഗ‌്ദാനം ചെയ‌്തിരുന്നു. എന്നാൽ നവലിബറലിസത്തിന‌് ഇനിവളർച്ചയും പ്രതീക്ഷയും ഇല്ല. 2014ൽ പോലും വികസനത്തെപ്പറ്റി പറഞ്ഞ മോഡി സർക്കാർ ഈ തെരഞ്ഞെടുപ്പിൽ വികസനം എന്ന വാക്ക‌് മിണ്ടിയില്ല.
പുതിയ സർക്കാർ ശക്തമായ സാമ്പത്തികക്കുഴപ്പമാണ‌് നേരിടാൻ പോകുന്നത‌്. വികസന സൂചിക നോക്കിയാൽ ഇതു ബോധ്യമാകും. കഴിഞ്ഞ മാർച്ചിലെ ഉൽപ്പാദന നിരക്കിനെക്കാൾ കുറവാണ‌് 2019 മാർച്ചിലെ നിരക്ക‌്. വ്യാവസായിക ഉൽപ്പാദനവും കുറഞ്ഞതോടെ രാജ്യം ഉൽപ്പാദന മാന്ദ്യത്തിലേക്കു നീങ്ങുന്നു. തൊഴിലില്ലായ‌്മ കുതിച്ചുയരുകയാണ്‐ പട്‌നായിക് പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2Exc5HU
via IFTTT
No comments:
Post a Comment