പൊതു സമൂഹത്തിന് സ്വീകാര്യമല്ലാത്ത വസ്ത്രധാരണം അംഗീകരിക്കാനാകില്ല; കോഴിക്കോട് എംഇഎസ് കോളേജില്‍ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ചുകൊണ്ട് സര്‍ക്കുലര്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 2, 2019

പൊതു സമൂഹത്തിന് സ്വീകാര്യമല്ലാത്ത വസ്ത്രധാരണം അംഗീകരിക്കാനാകില്ല; കോഴിക്കോട് എംഇഎസ് കോളേജില്‍ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ചുകൊണ്ട് സര്‍ക്കുലര്‍

ഇ വാർത്ത | evartha
പൊതു സമൂഹത്തിന് സ്വീകാര്യമല്ലാത്ത വസ്ത്രധാരണം അംഗീകരിക്കാനാകില്ല; കോഴിക്കോട് എംഇഎസ് കോളേജില്‍ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ചുകൊണ്ട് സര്‍ക്കുലര്‍

കോഴിക്കോട്: വരുന്ന അധ്യായന വര്‍ഷം മുതല്‍ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ചുകൊണ്ട് എംഇഎസ് കോളേജ് സര്‍ക്കുലര്‍ പുറത്തുവിട്ടു. കോളേജ് പ്രസിഡന്റ് ഡോ പികെ ഫസല്‍ ഗഫൂറാണ് സര്‍ക്കുലര്‍ പുറത്തുവിട്ടത്. നമ്മുടെ പൊതു സമൂഹത്തിന് സ്വീകാര്യമല്ലാത്ത വസ്ത്രധാരണം അംഗീകരിക്കാനാകില്ലെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

കേരള ഹൈക്കോടതി പുറപ്പെടുവിച്ചിട്ടുള്ള വിധിയുടെ അടിസ്ഥാനത്തിലാണ് പുതിയ നിയമമെന്നും സര്‍ക്കുലറില്‍ കൃത്യമായി പറയുന്നുണ്ട്. കോളേജിലെ വിദ്യാര്‍ഥിനികള്‍ മുഖം മറച്ചുകൊണ്ടുള്ള യാതൊരു വിധത്തിലുമുള്ള വസ്ത്ര ധാരണത്തിലും ക്ലാസുകളിലേക്ക് വരുന്നില്ലെന്ന് അധ്യാപകര്‍ ഉറപ്പ് വരുത്തണം. വിവാദങ്ങള്‍ക്ക് ഇടം കൊടുക്കാതെ 2019-20 അധ്യായന വര്‍ഷം മുതല്‍ അത് പ്രാവര്‍ത്തികമാക്കണമെന്നും ഇക്കാര്യം നിയമമായി ഉള്‍പ്പെടുത്തി പുതിയ അധ്യായന വര്‍ഷത്തെ കോളജ് കലണ്ടര്‍ തയാറാക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു.

Copyright © 2019 Evartha.in All Rights Reserved.



from ഇ വാർത്ത | evartha http://bit.ly/2Lrjgro
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages