തിരുവനന്തപുരം> തെരഞ്ഞെടുപ്പിലെ തോൽവി സ്ഥായിയായ മാറ്റമാണെന്ന് ആരും തെറ്റിദ്ധരിക്കേണ്ടന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ. മോഡിയുടെ ഭരണം വീണ്ടും വരരുത് എന്ന ആഗ്രഹിക്കുന്ന ജനങ്ങൾ കേരളത്തിലുണ്ട്. അവരിൽ ഒരു വിഭാഗം ഞങ്ങൾക്കും വോട്ട് ചെയ്യുന്നവരാണ്. ആ വോട്ടുകൾ ലഭിച്ചില്ല. അവർ ചിന്തിച്ചത് രാജ്യത്ത് കോൺഗ്രസിനാണ് പുതിയ സർക്കാരിന‌് നേതൃത്വം കൊടുക്കാൻ കഴിയുക എന്നാണ്. മാത്രമല്ല ഇത് ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണ് എന്ന ചിന്തകളും ആളുകൾക്ക് ഉണ്ടായി.
ഈ ചിന്തകൾക്ക‌് മറ്റൊരു അടിസ്ഥാനം കൂടി രാഹുലിന്റെ വയനാട് സ്ഥാനാർഥിത്വംകൊണ്ട് വന്നു. അമേഠിയിൽ തോൽക്കുമെന്ന ധാരണയിലാണ് രാഹുൽ ഗാന്ധി വയനാട് വന്നതെന്നുള്ളത് ഇപ്പോൾ എല്ലാവർക്കും മനസ്സിലായിട്ടുണ്ട‌്. കോൺഗ്രസിന് വല്ലാത്ത സാധ്യത ഉണ്ടെന്ന് ജനങ്ങൾ തെറ്റിദ്ധരിക്കുന്നതിനു ഇടയാക്കിയ രാജസ്ഥാൻ ചണ്ഡീസ‌്ഗർ, മധ്യപ്രദേശ് ഇവിടെയൊക്കെ കോൺഗ്രസ് തകർന്നു.
ശബരിമല തെരഞ്ഞെടുപ്പ‌് ഫലത്തെ ബാധിച്ചിട്ടില്ലെന്ന‌് മാധ്യമങ്ങളുടെ ചോദ്യത്തിന‌് മുഖ്യമന്ത്രി മറുപടി പറഞ്ഞു. ശബരിമല ബാധിച്ചിരുന്നെങ്കിൽ ഗുണം കിട്ടേണ്ടിയിരുന്നത് ബിജെപിക്കായിരുന്നു. പത്തനംതിട്ടയിലടക്കം ബിജെപി മൂന്നാമതായി. വിശ്വാസത്തെ അടിസ്ഥാനപ്പെടുത്തി ജനങ്ങളുടെ ഇടയിൽ ചില തെറ്റിദ്ധാരണകൾ നടന്നിട്ടുണ്ട്. അത് ഞങ്ങൾ പരിശോധിക്കും.
രാജിക്കാര്യം സംസ്ഥാനത്ത് ഒരു സർക്കാർ അധികാരത്തിൽ ഉള്ളപ്പോൾ തെരഞ്ഞെടുപ്പിൽ ഭരണ കക്ഷിക്ക‌് പരാജയം നേരിട്ടാൽ പ്രതിപക്ഷം ഉന്നയിക്കുന്ന കാര്യമാണെന്നുമ മുഖ്യമന്ത്രി പറഞ്ഞു. അതിന്റെ പേരിൽ രാജി ആവശ്യമില്ല. ജനങ്ങളുടെ മനസ്സിൽ സർക്കാരിന് സ്ഥാനമുണ്ട‌്. തന്റെ രീതികൾ ഇങ്ങനെതന്നെ തുടരും. അത‌് ഒരുകാരണംകൊണ്ടും മാറ്റാൻ ഉദ്ദേശമില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
വയനാട‌് സ്ഥാനാർതിഥ്വം രാഹുൽ ഗാന്ധി ഭരണത്തിൽ നേതൃത്വം കൊടുക്കുമ്പോൾ തെക്കേ ഇന്ത്യയെ കൂടി തെരഞ്ഞെടുത്തു എന്നാണ് ജനങ്ങൾ കരുതിയത്. അമേഠിയിൽ തോൽക്കുമെന്ന ഭീതിയിലാണെന്ന‌് ജനങ്ങൾ മനസിലാക്കിയില്ല. ഈ തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിൽ ഞങ്ങൾക്ക് ലഭിക്കേണ്ടിയിരുന്ന വോട്ട് കോൺഗ്രസിന് പോയിട്ടുണ്ട‌്. സീറ്റിന്റെ എണ്ണം കുറഞ്ഞുപോയാൽ സർക്കാർ രൂപീകരിക്കാൻ ഗവർണർ വിളിക്കില്ലെന്നു രീതിയിൽ നടന്ന പ്രചാരണവും കോൺഗ്രസിന‌് വോട്ട‌് കിട്ടാൻ സഹായിച്ചു. മറ്റെന്തെല്ലാം ഘടകങ്ങളുണ്ടെന്ന് വിശദമായിട്ട് പരിശോധന നടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2WgTf2b
via IFTTT
No comments:
Post a Comment