പി കെ ശിവദാസ് അതുല്യ സംഘാടകൻ, വിവർത്തകൻ : ഡോ. കെ പി മോഹനൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 17, 2019

പി കെ ശിവദാസ് അതുല്യ സംഘാടകൻ, വിവർത്തകൻ : ഡോ. കെ പി മോഹനൻ

പി കെ ശിവദാസിന്റെ നിര്യാണം സാംസ്കാരിക മേഖലക്ക് കനത്ത നഷ്ടമാണ് വരുത്തിവെച്ചിരിക്കുന്നത്. ഏറ്റവും ഒടുവിൽ ശിവദാസിനെ കണ്ടത് തിരുവനന്തപുരത്തു നടന്ന പ്രളയാനന്തര കേരളത്തിന്റെ വീണ്ടെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ സെമിനാറിലാണ്. "റസീലിയന്റ് കേരള' എന്ന പേരിൽ നടന്ന ആ സെമിനാർ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. കേരളത്തിനകത്തു നിന്നും  പുറത്തു നിന്നുമായി  നിരവധി പേർ ആ സെമിനാറിൽ പങ്കെടുത്തിരുന്നു. ശിവദാസിന്റെ സംഘടനാ വൈഭവം തികച്ചും വ്യക്തമാക്കിയതു കൂടിയാണ് ആ സെമിനാർ.

ലക്സിക്കോഗ്രാഫി എന്ന നിഘണ്ടു നിർമാണ ശാസ്ത്രത്തിൽ ശിവദാസ് തന്റെ മികവ് തെളിയിച്ചു.  അതുല്യനായ വിവർത്തകൻ എന്ന നിലയിൽ  പി കെ ശിവദാസ് ഏറെ ശ്രദ്ധിക്കപ്പെട്ടു. എറിക് ഹോബ്ബോമിനെ പോലെ വിവർത്തനം ചെയ്യാൻ പ്രയാസമുള്ള എഴുത്തുകാരന്റെ രചനകൾ പോലും തികച്ചും അനായാസമായി അദ്ദേഹം മൊഴിമാറ്റി. ഇന്ത്യയിലെ സമുന്നതരായ ഇടതുപക്ഷ രാഷ്ട്രീയ നേതാക്കളുമായി ശിവദാസ് വളരെ അടുത്ത ബന്ധം സ്ഥാപിച്ചു.  പി കെ ശിവദാസിന്റെ നേതൃത്വത്തിൽ ആരംഭിച്ച "ജനാവിഷ്കാര' എന്ന വെബ് പോർട്ടൽ  ഇന്ത്യയിലെ സമുന്നത സാംസ്കാരിക പ്രവർത്തകരുടെ അഭിമുഖങ്ങളും പ്രഭാഷണങ്ങളും കൊണ്ട് സമ്പന്നമായി.

ജനാവിഷ്കാര എന്ന വെബ് പോർട്ടലുമായി കേരള സാഹിത്യ അക്കാദമിക്ക് വളരെ അടുത്ത ബന്ധം ഉണ്ടായിരുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ പ്രവർത്തിക്കുന്ന പുരോഗമന ആശയഗതിക്കാരായ ചെറുപ്പക്കാർക്ക് ഊർജം പകരാൻ ജനാവിഷ്കാര നടത്തിയ പ്രവർത്തനങ്ങളിൽ കേരള സാഹിത്യ അക്കാദമിക്കും പങ്കുചേരാൻ കഴിഞ്ഞു.
പി കെ ശിവദാസിന്റെ നിര്യാണത്തിൽ കേരള സാഹിത്യ അക്കാദമിയുടെ അഗാധമായ അനുശോചനവും ദുഖവും രേഖപ്പെടുത്തുന്നു.



from Kerala || Deshabhimani ​Online ​News http://bit.ly/2w3UX89
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages