പത്തനംതിട്ട്> ശബരിമലയിൽ വഴിപാടായി ലഭിച്ച സ്വർണം നഷ്ടപ്പെട്ടിട്ടില്ലെന്ന് കണക്ക് പരിശോധിച്ച സംസ്ഥാന ഓഡിറ്റ് വിഭാഗം വ്യക്തമാക്കി. ശബരിമലയിൽ വഴിപാടായി ലഭിച്ച ആഭരണങ്ങളുടെ മഹസറും ആഭരണങ്ങൾ സൂക്ഷിച്ചിരിക്കുന്ന ആറൻമുളയിലെ സ്ട്രോങ‌് റൂമിലെ രജിസ്റ്ററും പത്തനംതിട്ടയിലെ ദേവസ്വം ഡെപ്യൂട്ടി കമ്മിഷണർ ഓഫീസിൽ പരിശോധിച്ചു. തിങ്കളാഴ‌്ച രാവിലെ പത്തിന‌് ആരംഭിച്ച പരിശോധന ഉച്ചയ്ക്ക് രണ്ട് വരെ നീണ്ടു.
40 കിലോ സ്വർണവും നൂറ് കിലോ വെളളിയും നഷ്ടപ്പെട്ടെന്നായിരുന്നു ആരോപണം. ഇതേതുടർന്ന് രജിസ്റ്റർ തിങ്കളാഴ‌്ച സ്ട്രോങ‌് റൂമിൽനിന്ന് വരുത്തി പരിശോധിക്കുകയായിരുന്നു. സ്ട്രോങ‌് റൂമിലെ ആഭരണങ്ങളുടെ വിവരങ്ങൾ കൃത്യമായി രജിസ്റ്ററിൽ ഉണ്ടെന്ന് ഓഡിറ്റ് ഓഫീസർ പ്രതാപ് കുമാർ പറഞ്ഞു. ദേവസ്വം ഓഫീസിലെ മഹസറും സ്ട്രോങ‌്റൂം രജിസ്റ്ററും തമ്മിൽ പൊരുത്തക്കേടുകളില്ല. ദേവസ്വം ജീവനക്കാരോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. സ്ട്രാേങ‌് റൂം തുറന്നു പരിശോധിക്കേണ്ടത് ഓഡിറ്റ് വിഭാഗം അല്ലെന്ന് അദ്ദേഹം പറഞ്ഞു.
ആഭരണങ്ങൾ സൂക്ഷിക്കുന്ന മുദ്രപ്പൊതിയുടെ രജിസ്റ്റർ ഹാജരാക്കാതിരുന്നതിനാൽ കണക്കിൽ വ്യക്തതയില്ലെന്ന് ഓഡിറ്റ് വിഭാഗം നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു.
ഇതാണ് ആഭരണങ്ങൾ നഷ്ടപ്പെട്ടെന്ന വിവാദത്തിനു കാരണമായത്. വാർത്തകളെ തുടർന്ന് തിങ്കളാഴ‌്ച രജിസ്റ്റർ അടിയന്തരമായി പത്തനംതിട്ടയിലെ ദേവസ്വം ഓഫീസിൽ എത്തിച്ചു.ശബരിമലയിൽ വഴിപാടായി ലഭിച്ച ആഭരണങ്ങളുടെ പരിശോധന ഒരു വർഷത്തിലേറെയായി ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ നടക്കുകയാണ്.
from Kerala || Deshabhimani Online News http://bit.ly/2JIMT5M
via IFTTT
No comments:
Post a Comment