തിരുവനന്തപുരം > ലണ്ടണ്‍ ഓഹരി വിപണിയിലെ വ്യാപാരം തുറന്ന ഇന്ത്യയിലെ ആദ്യത്തെ മുഖ്യമന്ത്രിയെന്ന നേട്ടവുമായി പിണറായി വിജയന്‍.
ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ഇന്ത്യന്‍ സമയം പകല്‍ 12.30ന് (പ്രാദേശിക സമയം രാവിലെ എട്ട്) മണിമുഴക്കിയാണ് മുഖ്യമന്ത്രി ഓഹരി വിപണി തുറന്നത്. ധനമന്ത്രി ടി എം തോമസ് ഐസക്, ചീഫ് സെക്രട്ടറി ടോം ജോസ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു
കേരള അടിസ്ഥാനസൗകര്യ വികസന ബോര്‍ഡിന്റെ (-കിഫ്ബി) മസാല ബോണ്ട് ലണ്ടന്‍ എക്‌സ്‌ചേഞ്ചില്‍ (എല്‍എസ്ഇ) വെള്ളിയാഴ്ച ഔദ്യോഗികമായി ലിസ്റ്റ് ചെയ്യും. ഇതിനുമുന്നോടിയായുള്ള വിപണി തുറക്കല്‍ ചടങ്ങാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.
ഇതാദ്യമായാണ് ഏതെങ്കിലുമൊരു സംസ്ഥാന സര്‍ക്കാര്‍ ഇറക്കുന്ന ബോണ്ട് ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെടുന്നതും ഉദ്ഘാടനചടങ്ങ് നടത്തുന്നതും. കേരളത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിന്റെ നെടുംതൂണായ കിഫ്ബി മസാല ബോണ്ട് വില്‍പ്പനയിലൂടെ 2150 കോടി രൂപയാണ് ഇതിനകം സമാഹരിച്ചത്.
ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലെ ചടങ്ങിനുപിന്നാലെ മോണ്ട്കാം റോയല്‍ ലണ്ടന്‍ ഹൗസ് ഹോട്ടലില്‍ ഇന്ത്യന്‍ സമയം രാത്രി 7.30ന് (പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് മൂന്നിന്) മുഖ്യമന്ത്രി കെഎസ്എഫ്ഇയുടെ യൂറോപ്യന്‍ പ്രവാസി ചിട്ടി ഉദ്ഘാടനംചെയ്യും.
from Kerala || Deshabhimani Online News http://bit.ly/2WNnkmL
via IFTTT
No comments:
Post a Comment