മഴമൂലം അറ്റകുറ്റപ്പണി മുടങ്ങി; പാലാരിവട്ടം മേൽപ്പാലം തുറക്കുന്നത‌് വൈകിയേക്കും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 31, 2019

മഴമൂലം അറ്റകുറ്റപ്പണി മുടങ്ങി; പാലാരിവട്ടം മേൽപ്പാലം തുറക്കുന്നത‌് വൈകിയേക്കും

കൊച്ചി> പാലാരിവട്ടം മേൽപ്പാലം തുറക്കുന്ന കാര്യത്തിൽ അനിശ‌്ചിതത്വം. മഴ മൂലം അറ്റകുറ്റപ്പണി മുടങ്ങിയതാണ‌് ഇതിനുകാരണം. കഴിഞ്ഞദിവസം സ്ഥലം സന്ദർശിച്ച ഐഐടി സംഘം പ്രാഥമിക ഘട്ടത്തിലുള്ള ജോലികളെല്ലാം പൂർത്തിയാക്കിയെന്ന‌്‌ അറിയിച്ചിരുന്നു. അപ്രോച്ചിലേയും എക‌്സ‌്പാൻഷൻ ജോയിന്റുകളിലേയും ജോലി പൂർത്തിയാകാനുണ്ട‌്.

എക‌്സ‌്പാൻഷൻ ജോയിന്റുകളിൽ സ്ട്രിപ്പ് സ്റ്റീൽ ഘടിപ്പിക്കുന്നത‌്‌ തുടരുകയാണ‌്. ഇത‌് പൂർത്തിയായശേഷമാകും പാലം താൽക്കാലികമായി തുറക്കുക. ഇതിനുശേഷം  കാർബൺ റി ഇൻഫോഴ്സ്ഡ് ഫൈബർ ഉപയോഗിച്ച‌് തൂണുകളും ഗർഡറുകളും ബലപ്പെടുത്തും.  ഇതിന‌് പാലം അടച്ചിടേണ്ടിവരില്ല.  മഴയ്ക്കുശേഷമാകും ഇതിന്റെ ജോലികൾ.



from Kerala || Deshabhimani ​Online ​News http://bit.ly/2HMl8qK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages