പത്തനംതിട്ട> കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡന്റായി എ പി മുരളീധരനേയും(എറണാകുളം) ജനറല്‍ സെക്രട്ടറിയായി കെ രാധനെയും(കോഴിക്കോട്)സമ്മേളനം തെരഞ്ഞെടുത്തു. പത്തനംതിട്ടയില്‍ ചേര്‍ന്ന 56ാംമത് സമ്മേളനമാണ് ഇരുവരെയും തെരഞ്ഞെടുത്തത്. പത്തനംതിട്ട പ്രമാടം നേതാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പരിസ്ഥിതി സാമൂഹ്യ ശാസ്ത്രജ്ഞന്‍ ഡോ.രാമചന്ദ്ര ഗുഹയാണ് ഉദ്‌ഘോടനം ചെയ്തത്.
കെ.രാധന്‍, കോഴിക്കോട് ഗവ. അച്ചുതന്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ അധ്യാപകനും പരിഷത്ത് സംസ്ഥാന സെക്രട്ടറിമാരില്‍ ഒരാളുമാണ്.
എഫ്എസിടി യില്‍ നിന്ന് ജനറല്‍ മാനേജര്‍ ആയി വിരമിച്ച എ.പി.മുരളീധരന്‍ , നിലവില്‍ പരിഷത്ത് കേന്ദ്ര നിര്‍വാഹക സമിതി അംഗവും പരിസരവിഷയ സമിതി സംസ്ഥാന കണ്‍വീനറുമാണ്.
from Kerala || Deshabhimani Online News http://bit.ly/2WNH5e8
via IFTTT
No comments:
Post a Comment