യാക്കൂബ്‌ വധക്കേസ‌്; നിര്‍ണായകമായത് വധഭീഷണിയിലും വഴങ്ങാത്ത സാക്ഷി മൊഴികള്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 22, 2019

യാക്കൂബ്‌ വധക്കേസ‌്; നിര്‍ണായകമായത് വധഭീഷണിയിലും വഴങ്ങാത്ത സാക്ഷി മൊഴികള്‍

തലശേരി> ആർഎസ്എസ് വധഭീഷണിയിലും കീഴടങ്ങാതെയുള്ള സാക്ഷിമൊഴിയാണ് യാക്കൂബ്‌ വധക്കേസിൽ നിർണായകമായത്. സാക്ഷികളെ ഭീഷണിപ്പെടുത്താൻ ആർഎസ്എസ് പുറത്തെടുത്ത തന്ത്രങ്ങളും നിരന്നുനിന്നു വാദിച്ച അഭിഭാഷകരുടെ വാദമുഖങ്ങളും കോടതിമുമ്പാകെ പൊളിച്ചടുക്കുന്നതിൽ പ്രോസിക്യുഷനും വിജയിച്ചു. സത്യത്തിന്റെയും നീതിയുടെയും വിജയമാണ് അഞ്ചുപേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ച തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (രണ്ട്) വിധി. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് തലേന്നാൾ ബിജെപിക്കേറ്റ പ്രഹരമായി യാക്കൂബ്‌ വധക്കേസ്‌ വിധി.

സാക്ഷി പറഞ്ഞാൽ ശവമാക്കുമെന്നായിരുന്നു ഒന്നാം സാക്ഷി ഷാനവാസിന്റെ വീടുകയറി ആർഎസ്എസ്സുകാരൻ ഭീഷണിമുഴക്കിയത്. തലശേരി അഡീഷണൽ സെഷൻസ് കോടതി (രണ്ട്) മുമ്പാകെ വിസ്തരിക്കുന്നതിന്റെ തലേദിവസമായ 2018 ആഗസ്ത് ആറിന് രാത്രിയായിരുന്നു വ്യാജ മൊഴി നൽകാനുള്ള സമ്മർദം. വീട്ടുകാരുടെ ബഹളംകേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആർഎസ്എസ്സുകാരനെ പിടിച്ചു പൊലീസിൽ ഏൽപിച്ചത്. ഒപ്പമുണ്ടായിരുന്നവർ കാറിൽ രക്ഷപ്പെട്ടു. ഷാനവാസിന്റെ പരാതിയിൽ മട്ടന്നൂർ പൊലീസ് കേസെടുത്തിരുന്നു. വിചാരണക്കിടെ ഇക്കാര്യം സാക്ഷി കോടതിമുമ്പാകെയും ബോധിപ്പിച്ചു.

ആർഎസ്എസ് നേതാവ് പടയങ്കുടി വത്സൻ എന്ന വത്സൻ തില്ലങ്കേരി പ്രതിയായ കേസിന്റെ വിചാരണ നീട്ടിവയ‌്പ്പിക്കാനാണ് തുടക്കത്തിൽ പ്രതിഭാഗം ശ്രമിച്ചത്. ഇത് നടക്കാതെ വന്നപ്പോഴാണ് സാക്ഷികളെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാൻ ശ്രമിച്ചത്. യാക്കൂബ്‌ കേസ് വിചാരണക്കിടെ കോടതിയിൽ അവധി അപേക്ഷ നൽകി വത്സൻ തില്ലങ്കേരി ശബരിമലയിൽ പോയി കുഴപ്പത്തിന് ശ്രമിച്ചതും വിവാദമായിരുന്നു. നീതിപീഠത്തിനുമുന്നിൽ ആർഎസ്എസ്സിന്റെ എല്ലാ നീക്കങ്ങളും പൊളിച്ചടുക്കിയാണ് കൃത്യം നടന്ന് പതിമൂന്നാംവർഷം കൊലക്കേസിൽ വിധി വരുന്നത്.



from Kerala || Deshabhimani ​Online ​News http://bit.ly/2HwWlXv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages