ജപ്തി ഭീഷണിയെത്തുടർന്ന് ആത്മഹത്യാ ശ്രമം; ചികിത്സയിൽ കഴിയുന്ന അമ്മ മരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 14, 2019

ജപ്തി ഭീഷണിയെത്തുടർന്ന് ആത്മഹത്യാ ശ്രമം; ചികിത്സയിൽ കഴിയുന്ന അമ്മ മരിച്ചു

തിരുവനന്തപുരം> നെയ്യാറ്റിൻകര മാരായമുട്ടത്ത് ജപ്തി ഭീഷണിയെത്തുടർന്ന് തീകൊളുത്തി ആത്മഹത്യക്ക‌് ശ്രമിച്ച കേസിൽ മാരായിമുട്ടം മലയില്‍ക്കട സ്വദേശി ചന്ദ്രന്റെ ഭാര്യ ലേഖ (40) മരിച്ചു. 90 ശതമാനം പൊള്ളലേറ്റ‌് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.‌ നേരത്തെ മകള്‍ വൈഷ്ണവി (19) പൊള്ളലേറ്റതിനെതുടർന്ന‌് മരിച്ചിരുന്നു.‌

നെയ്യാറ്റിൻകരയിലെ കാനറ ബാങ്കിൽ നിന്നും വീട് നിർമിക്കാനായി ഇവർ വായ്പ എടുത്തിരുന്നു. 15 വർഷം മുമ്പ് 5 ലക്ഷം രൂപയാണ് ലോൺ എടുത്തത്. ഇതില്‍ ആറ് ലക്ഷത്തലധികം തുക തിരിച്ചടച്ചിരുന്നതായും ബാക്കി നാല് ലക്ഷത്തോളം ഇനിയും അടയ്ക്കാന്‍ ബാക്കിയുണ്ടായിരുന്നതായും ബന്ധുക്കള്‍ പറയുന്നു. ഇത്രയും വലിയ തുക തിരിച്ചടയ്ക്കാന്‍ തക്ക സാമ്പത്തിക സ്ഥിതി ഇവര്‍ക്കുണ്ടായിരുന്നില്ല. ബാങ്ക് അധികൃതര്‍ ജപ്തി നടപടികളുമായി മുന്നോട്ടു പോയ സാഹചര്യത്തില്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു ലേഖയും വൈഷ്ണവിയും എന്നാണ് നാട്ടുകാര്‍ പറയുന്നത്.



from Kerala || Deshabhimani ​Online ​News http://bit.ly/2YvD6mD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages