കണ്ണൂർ> ലോക്സഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമ്മടത്ത് എൽഡിഎഫ് സ്ഥാനാർഥി പി കെ ശ്രീമതി പിന്നിൽപോയെന്ന് വ്യാജപ്രചരണം. ശ്രീമതിയെ പിന്നിലാക്കി യുഡിഎഫ് സ്ഥാനാർഥി കെ സുധാകരൻ മുന്നിലെത്തിയെന്നാണ് നവമാധ്യമങ്ങളിൽ വ്യാപകമായ പ്രചാരണം നടക്കുന്നത്. എന്നാൽ ധർമടം മണ്ഡലത്തിൽ എൽഡിഎഫ് 4099 വോട്ട് മുന്നിലാണുള്ളത്. യുഡിഎഫ് സ്ഥാനാർഥി കെ സുധാകരന് 70631 വോട്ടും, എൽഡിഎഫ് സ്ഥാനാർഥി പി കെ ശ്രീമതിക്ക് 74730 വോട്ടും ധർമടം മണ്ഡലത്തിൽ ലഭിച്ചു.
എൽഡിഎഫ് സ്ഥാനാർത്ഥിക്ക് മണ്ഡലത്തിൽ വിജയിക്കാൻ കഴിഞ്ഞില്ലെങ്കിലും മുന്നിലെത്തിയെ നിയമസഭാ മണ്ഡലങ്ങളിലൊന്നാണ് ധർമടം. മട്ടന്നൂരാണ് പി കെ ശ്രീമതി മുന്നിലെത്തിയ മറ്റൊരു മണ്ഡലം.
from Kerala || Deshabhimani Online News http://bit.ly/2HzZ7LC
via IFTTT
No comments:
Post a Comment