ഐഐഐടിഎം-കെ വിദ്യാർഥികള്‍ക്ക് വൻ ഐടി കമ്പനികളില്‍ തൊഴില്‍ വാഗ്ദാനം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 16, 2019

ഐഐഐടിഎം-കെ വിദ്യാർഥികള്‍ക്ക് വൻ ഐടി കമ്പനികളില്‍ തൊഴില്‍ വാഗ്ദാനം


തിരുവനന്തപുരം
സംസ്ഥാനത്തെ  സർക്കാരിന്റെ   ഐടി ഉന്നതപഠന ഗവേഷണ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെൻറ് -കേരളയിലെ (ഐഐഐടിഎം-കെ) വിദ്യാർഥികൾക്ക് വമ്പൻ ഐടി സ്ഥാപനങ്ങളിൽ നിന്നും തൊഴിൽ വാഗ്ദാനം. കംപ്യൂട്ടർ സയൻസ് വിഭാഗങ്ങളിലെ എംഎസ്സി വിദ്യാർത്ഥികളാണ് ക്യാംപസ് റിക്രൂട്ട്മെൻറിലൂടെ തൊഴിൽ വാഗ്ദാനങ്ങളും ഇൻറേൺഷിപ്പിനുള്ള അവസരങ്ങളും കരസ്ഥമാക്കിയത്. തിരുവനന്തപുരം, കൊച്ചി, ബംഗളൂരു, ഹൈദരാബാദ്, മുംബൈ, ചെന്നൈ  എന്നിവിടങ്ങളിൽ ഇൻറേൺഷിപ്പിന് തെരെഞ്ഞെടുക്കുന്ന സ്ഥലം അനുസരിച്ച് 25000 രൂപ വരെയാണ് സ്റ്റൈപൻറ്. എട്ടു ലക്ഷം വരെ വാർഷികശമ്പളം ലഭിക്കും.

മെഷീൻ ഇൻറലിജൻസ്, നിർമ്മിത ബുദ്ധി, ഡാറ്റാ അനലറ്റിക്സ്, ഡാറ്റാ മൈനിംഗ്, ഡാറ്റാ എൻജിനീയറിംഗ്, സൈബർ സുരക്ഷ, ഇൻറർനെറ്റ് ഓഫ് തിംഗ്സ്, ക്ലൗഡ്, ബ്ലോക്ചെയിൻ, സോഫ്റ്റ് വെയർ വികസനം, പ്രോഗ്രാമിങ്, ജിയോസ്പേഷ്യൽ അനലറ്റിക്സ്, നാച്വറൽ ലാംഗ്വേജ് പ്രോസസിംഗ് എന്നിവയിൽ നൈപുണ്യം നേടിയവരാണ് വിദ്യാർത്ഥികൾ.

മെഷീൻ ഇൻറലിജൻസ്, ഡാറ്റാ അനലറ്റിക്സ്, ജിയോസ്പേഷ്യൽ അനലറ്റിക്സ്, സൈബർ സുരക്ഷ എന്നിവയിൽ വൈദഗ്ധ്യം നേടിയ വിദ്യാർഥികൾക്ക് സിസ്റ്റം എൻജിനീയർ, സോഫ്റ്റ് വെയർ എൻജിനീയർ, ബിഗ് ഡാറ്റാ ആൻഡ‌് അനലറ്റിക്സ്   ഇൻറേൺ, ഡാറ്റാ അനലിസ്റ്റ്, ഇൻഫർമേഷൻ സെക്യൂരിറ്റി എൻജിനീയർ, സെക്യൂരിറ്റി അനലിസ്റ്റ് എന്നീ തസ്തികകളാണ് വിവിധ കമ്പനികളിൽ ലഭിച്ചിരിക്കുന്നത്.

സിഡാക്, ഐസിഫോസ്, കെബിഎ, ഐഎസ്ആർഒ, ഐഐടികൾ, കിൻഫ്രാ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിംഗ് എന്നീ ദേശീയ, സംസ്ഥാന ഗവേഷണ സ്ഥാപനങ്ങളിലാണ് ഇൻറേൺഷിപ്പിന് അവസരം ലഭിച്ചത്. കോഴ്സുകളുടെ ആദ്യ സെമസ്റ്ററിനു ശേഷം വിദ്യാർത്ഥികൾക്ക് രണ്ടുമാസത്തെ വേനൽക്കാല ഇൻറേൺഷിപ്പിനായി പ്രോത്സാഹനം നൽകുന്നുണ്ട്. നാലാം സെമസ്റ്ററിലാണ് മുഖ്യ ഇൻറേൺഷിപ്പ്.

ഉന്നത ഐടി പഠന, ശാസ്ത്ര, കൈകാര്യ കോഴ്സുകൾക്ക് നേതൃത്വം നൽകുന്നതിനും വിദ്യാർത്ഥികൾക്ക് തൊഴിലധിഷ്ഠിത, അഭിരുചി പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നതിനുമുള്ള കേരള സർക്കാരിൻറെ പ്രഥമ സ്വയംഭരണാധികാര സ്ഥാപനമാണ് ടെക്നോപാർക്കിലെ ഐഐഐടിഎം-കെ.



from Kerala || Deshabhimani ​Online ​News http://bit.ly/2vZET7z
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages