പാലാരിവട്ടം മേൽപ്പാല നിർമ്മാണത്തിൽ വൻ ക്രമക്കേട്‌: വിജിലൻസ്‌ റിപ്പോർട്ട്‌ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 29, 2019

പാലാരിവട്ടം മേൽപ്പാല നിർമ്മാണത്തിൽ വൻ ക്രമക്കേട്‌: വിജിലൻസ്‌ റിപ്പോർട്ട്‌

കൊച്ചി> പാലാരിവട്ടം മേല്‍പ്പാല നിര്‍മാണത്തിൽ ക്രമക്കേടെന്ന് വിജിലൻസ് അന്വേഷണ റിപ്പോർട്ട്. ഉദ്യോഗസ്ഥരെയും കരാറുകാരെയും പ്രതിയാക്കണമെന്ന് ചൂണ്ടിക്കാട്ടുന്ന റിപ്പോർട്ട് കോടതിക്ക് കൈമാറി.
നിർമാണ സാമഗ്രി സാമ്പിൾ പരിശോധന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം വിജിലന്‍സിന് ലഭിച്ചിരുന്നു.

നിർമാണത്തിന് ഉപയോഗിച്ച അസംസ്കൃത വസ്തുക്കൾ ഗുണനിലവാരം കുറഞ്ഞതാണെന്നും റിപ്പോർട്ടിലുണ്ട്.
ആസൂത്രണത്തില്‍ തുടങ്ങി ടാറിങ് വരെയുള്ള എല്ലാ ഘട്ടത്തിലും ഗുരുതരമായ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന വിദഗ്ധ സംഘത്തിന്റെ  കണ്ടെത്തലിനെ ശരിവെക്കുന്നതാണ് വിജിലന്‍സിന്റെ  അന്വേഷണ റിപ്പോര്‍ട്ട്

നിര്‍മാണ സാമഗ്രികളുടെ തിരുവനന്തപുരം റീജിയണൽ ലാബിലെ പരിശോധനാ ഫലം ലഭ്യമായതോടെയാണ് വിജിലന്‍സ് പ്രാഥമിക അന്വേഷണ റിപ്പോർട്ട് തയാറാക്കിയത്. ഇത് പഠനവിധേയമാക്കി അഴിമതി നടന്നിട്ടുണ്ടോ എന്ന കാര്യം പരിശോധിച്ചാണ് അന്വേഷണ റിപ്പോര്‍ട്ട് തയാറാക്കിയത്

അതേസമയം അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി ജൂൺ ആദ്യം തന്നെ തുറന്ന് കൊടുക്കും. പുനർനിർമ്മാണം വിലയിരുത്താൻ മദ്രാസ് ഐഐടിയിൽ നിന്നുള്ള വിദഗ്ധസംഘം കൊച്ചിയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. ഇവരുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും പാലം തുറന്നുകൊടുക്കുക.
 



from Kerala || Deshabhimani ​Online ​News http://bit.ly/2KhisCS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages