കേരളത്തിന്റെ മതനിരപേക്ഷത തകര്‍ക്കാന്‍ ആര്‍എസ്എസ് ശ്രമം: കോടിയേരി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 23, 2019

കേരളത്തിന്റെ മതനിരപേക്ഷത തകര്‍ക്കാന്‍ ആര്‍എസ്എസ് ശ്രമം: കോടിയേരി


കൊല്ലം
കേരളത്തിന്റെ മതനിരപേക്ഷത തകർക്കാനും കേരളവികസനം അട്ടിമറിക്കാനുമാണ് ആർഎസ്എസ് ശ്രമിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ പറഞ്ഞു. കേരളത്തിലാകെ അക്രമം നടക്കുന്നുവെന്ന് കഴിഞ്ഞ ദിവസം നരേന്ദ്രമോഡി ഡൽഹിയിൽ നടത്തിയ പ്രതികരണം ഇതിന്റെ ഭാഗമാണ്. സിപിഐ എം പിറവന്തൂർ ലോക്കൽ കമ്മിറ്റി ഓഫീസിനായി നിർമിച്ച പി കൃഷ്ണപിള്ള സ്മാരക മന്ദിരം ഉദ്ഘാടനംചെയ്യുകയായിരുന്നു കോടിയേരി.

മതനിരപേക്ഷതയുടെ അടിത്തറയിൽ വളരുകയും വികസനത്തിൽ ലോകമാതൃകയാകുകയും ചെയ്യുന്ന സംസ്ഥാനമാണ് കേരളം. വർഗീയ ചേരിതിരിവുണ്ടാക്കുന്നതിന് ആർഎസ്എസ് നടത്തിയ ശ്രമങ്ങൾ കേരളത്തിൽ ലക്ഷ്യം കാണാതിരിക്കുന്നത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന‌് ശക്തമായ അടിത്തറയുള്ളതുകൊണ്ടാണ്. ശബരിമല ഉപയോഗിച്ച് കേരളത്തെ യുദ്ധഭൂമിയാക്കാൻ ശ്രമംനടന്നു. എട്ടു ഹർത്താലുകൾ നടത്തി. വർഗീയ ലഹള ഉണ്ടാക്കാൻ നടത്തിയ ശ്രമത്തിന് കേരളം പ്രതിരോധം തീർത്തു. ആർഎസ്എസ് അജൻഡ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാൻ  വരുംദിവസങ്ങളിലും  ഇടതുപക്ഷ പ്രവർത്തകർ ഒറ്റക്കെട്ടായി മുന്നോട്ടുവരണം.

വികസനരംഗത്ത് ലോകത്തിന് മാതൃകയായ ഭരണം  പിണറായി വിജയന്റെ നേതൃത്വത്തിൽ കേരളത്തിൽ നടക്കുന്നു. എല്ലാരംഗത്തും  വിപ്ലവകരമായ മാറ്റമുണ്ടായി. വികസനത്തിന് സാമ്പത്തിക പരിമിതി തടസ്സമാകില്ലെന്ന് തെളിയിക്കുന്നതാണ് ലണ്ടനിൽ മുഖ്യമന്ത്രി നടത്തിയ സന്ദർശനത്തിനുശേഷം ഉണ്ടായ തീരുമാനങ്ങൾ. വ്യത്യസ്തമായ നയസമീപനത്തിലൂടെ മുന്നേറുന്ന നാടിനെ മോശമായി ചിത്രീകരിക്കാനുള്ള നീക്കം വിജയിക്കില്ല.

കഴിഞ്ഞ അഞ്ചുവർഷം രാജ്യത്ത് നടന്ന ഭരണത്തെക്കുറിച്ച‌് ജനം വിധിയെഴുതിക്കഴിഞ്ഞു. എക്‌സിറ്റ് പോളുകൾ വ്യത്യസ്ത അഭിപ്രായങ്ങൾ നടത്തുന്നു.  എക്‌സിറ്റ് പോളുകൾ നടത്തുന്ന പ്രവചനം തെറ്റാണെന്ന് തെളിയിക്കുന്ന മുന്നനുഭവങ്ങൾ ധാരാളമുണ്ട്. തനിച്ച് ഭൂരിപക്ഷം കിട്ടാതെ വന്നാൽ ചെറുകക്ഷികളെ കൂടെ നിർത്താനുള്ള  തന്ത്രം നടപ്പാക്കാനാണ് എക്‌സിറ്റ് പോളിനുശേഷം ബിജെപിയുടെ ശ്രമം. ഫലം എന്തായാലും അഞ്ചു വർഷത്തെ  ബിജെപി ഭരണം ഇന്ത്യയ്ക്ക്  ഗുരുതരമായ ഭവിഷ്യത്ത് ഉണ്ടാക്കിയെന്നും കോടിയേരി പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2YFHpvZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages