സ്‌കൂൾ പ്രവേശനത്തിന‌് തലവരിയും സ്‌ക്രീനിങ‌് ടെസ്റ്റും അനുവദിക്കില്ല: ബാലാവകാശ കമീഷൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 22, 2019

സ്‌കൂൾ പ്രവേശനത്തിന‌് തലവരിയും സ്‌ക്രീനിങ‌് ടെസ്റ്റും അനുവദിക്കില്ല: ബാലാവകാശ കമീഷൻ

തിരുവനന്തപുരം> സ്‌കൂൾ പ്രവേശനത്തിന് ക്യാപ്പിറ്റേഷൻ ഫീസ് വാങ്ങുകയോ സ്‌ക്രീനിങ‌് ടെസ്റ്റ് നടത്തുകയോ ചെയ്യുന്ന സ്‌കൂൾ അധികൃതർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ബാലാവകാശ സംരക്ഷണ കമീഷൻ ചെയർപേഴ്‌സൺ പി  സുരേഷ് അറിയിച്ചു. സ്‌കൂളുകളിൽ എട്ടാം ക്ലാസുവരെ വിദ്യാർഥികളിൽനിന്ന‌് നിർബന്ധിത ധനശേഖരണം നടത്തുന്നതും കുറ്റകരമാണ്. ഇത്തരം പരാതികളിൽ കമീഷൻ വിട്ടുവീഴ്ച ചെയ്യുന്നതല്ല. പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ നടപടികൾ പൂർണമായും നിയമാനുസൃതമായിരിക്കണമെന്ന് ചെയർപേഴ്‌സൺ വ്യക്തമാക്കി. 

വിദ്യാർഥികൾ നൽകാനുള്ള നിയമാനുസൃതമായ ഫീസോ മറ്റു തുകയോ അടച്ചില്ലെന്ന കാരണത്താൽ ട്രാൻസ്ഫർ സർട്ടിഫിക്കറ്റോ മാർക്ക് ലിസ്റ്റോ മറ്റ് അവശ്യരേഖകളോ തടഞ്ഞുവയ്ക്കുന്നതിന് പ്രധാനാധ്യാപകന് അധികാരമില്ലെന്നും ബാലാവകാശ കമീഷൻ ഉത്തരവിറക്കി.

കൂടാതെ മഴക്കാലത്ത‌് സ‌്കൂൾ കുട്ടികൾ യൂണിഫോമിന്റെ ഭാഗമായി ഷൂസും സോക‌്സും ധരിക്കുന്നത‌് നിർബന്ധിക്കുന്നത‌് വിലക്കി കമീഷൻ ഉത്തരവിറക്കി. കുട്ടികളുടെ സ്‌കൂൾ ബാഗിന്റെ അമിതഭാരം കുറയ്ക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ‌് അനുസരിക്കണമെന്നും കമീഷൻ നിർദേശിച്ചു. കമീഷന്റെ ഉത്തരവു പ്രകാരം അധ്യയന വർഷം ആരംഭിക്കുന്നതിന‌് മുമ്പ് പൊതുമരാമത്തു വകുപ്പിന്റെയോ ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനത്തിന്റെയോ എൻജിനീയർ പരിശോധിച്ച് സ്‌കൂൾ കെട്ടിടങ്ങൾക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നേടിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. അതോടൊപ്പം സ്‌കൂൾ കെട്ടിടങ്ങൾക്ക് സുരക്ഷാഭീഷണിയായി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റുന്നതിന് പിടിഎയുടെ അംഗീകാരത്തോടെ പ്രഥമാധ്യാപകൻ നടപടി സ്വീകരിക്കണം.

സ‌്കൂൾ വിദ്യാർഥികളെ കയറ്റുന്ന വാഹനങ്ങളും സുരക്ഷയും ഫിറ്റ്‌നസ്സും ഉറപ്പുവരുത്തണമെന്നും ബാലാവകാശ കമീഷൻ നിർദേശിച്ചു. കുട്ടികളെ കയറ്റുന്നതിന് വിമുഖത കാണിക്കുന്ന സ്വകാര്യ ബസുടമകൾക്കും ജീവനക്കാർക്കും എതിരെ കർശന നടപടി സ്വീകരിക്കണം.  സ്‌കൂൾ ബസുകളുടെ ഡ്രൈവർമാരുടെ പേരും ലൈസൻസ് നമ്പരും സ്‌കൂളിൽ  രജിസ്റ്ററിൽ സൂക്ഷിക്കണം.  സ്‌കൂൾ വാഹനങ്ങളിൽ  സുരക്ഷാമാനദണ്ഡങ്ങൾ ഉറപ്പാക്കണം.



from Kerala || Deshabhimani ​Online ​News http://bit.ly/30CTljZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages