കൊച്ചി> അന്തരിച്ച എഴുത്തുകാരി അഷിതയുടെ അഭിമുഖത്തിലെ ചില പരാമര്‍ശങ്ങള്‍ അബദ്ധവും അതിശയോക്തിയും ആണെന്ന സഹോദരന്റെ പ്രതികരണത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്. അഷിതയുടെ സഹോദരന്‍ സന്തോഷ് നായരുടെതായി ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച കത്തിനെപ്പട്റ്റിയാണ് ചുള്ളിക്കാടിന്റെ പ്രതികരണം.
ചുള്ളിക്കാടിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
മരിച്ചുപോയ കഥാകാരി അഷിതയ്ക്ക് ഭ്രാന്തായിരുന്നു എന്നും, അവരുടെ ആത്മകഥയിൽ പറയുന്ന കാര്യങ്ങൾ നുണയാണെന്നും പറഞ്ഞുകൊണ്ട് അഷിതയുടെ സഹോദരൻ രംഗത്തുവന്നിരിക്കുന്നു.(ദേശാഭിമാനി).
മറുപടി പറയാൻ ഇന്ന് അഷിത ഇല്ല. 1975മുതൽ എനിക്ക് അഷിതയുമായി സൗഹൃദമുണ്ട്.അഷിത യുടെ വിഷാദമോഹനവും ദീർഘവുമായ കത്തുകൾ എന്റെ കയ്യിൽ നിന്ന് നഷ്ടപ്പെട്ടുപോയി. 1979--82 കാലത്ത് ഞങ്ങൾ മഹാരാജാസ് കോളേജിൽ സഹപാഠികളുമായിരുന്നു. അക്കാലത്ത് അപരാഹ്നങ്ങളിൽ ലൈബ്രറിയിയുടെ അരികിലെ പടവുകളിലിരുന്ന് ഞങ്ങൾ ദീർഘനേരം സംസാരിക്കുമായിരുന്നു.
}
അന്ന് അഷിത എന്നോടു പറഞ്ഞിട്ടുള്ള ഹൃദയഭേദകമായ അനുഭവങ്ങളുടെ സൗമ്യമായ ആവർത്തനം മാത്രമേയുള്ളു ഈയിടെ പ്രസിദ്ധീകരിച്ച പുസ്തകത്തിൽ. ഭ്രാന്ത് നല്ല ഒരു ഒഴിവുകഴിവാണ് വീട്ടുകാർക്ക്. മരിച്ചവരെക്കുറിച്ചാമ്പോൾ എളുപ്പമുണ്ട്. അഷിത എന്നോടു പറഞ്ഞിട്ടുള്ളതും ഗുരുതരവുമായ ചില കാര്യങ്ങളുണ്ട്. അതൊന്നും എന്നെക്കൊണ്ട് പറയിപ്പിക്കരുത്.
മിസ്റ്റർ സന്തോഷ് നായർ,നിങ്ങളല്ല,ഞാനായിരുന്നു അഷിതയ്ക്കു സഹോദരൻ. നിങ്ങൾ അവർക്ക് ദുരന്തമായിരുന്നു.
ബാലചന്ദ്രൻ ചുള്ളിക്കാട്
from Kerala || Deshabhimani Online News http://bit.ly/2WNJvsZ
via IFTTT
No comments:
Post a Comment