കൊല്ലം > മകളുടെ വിവാഹത്തലേന്ന് ചടങ്ങില്‍ പാട്ടുപാടിക്കൊണ്ടിരുന്ന എസ്‌ഐ കുഴഞ്ഞുവീണ് മരിച്ചു. നീണ്ടകര പുത്തന്‍തുറ സ്വദേശിയും തിരുവനന്തപുരം കരമന പൊലീസ് സ്റ്റേഷനിലെ എസ്‌ഐയുമായ വിഷ്ണുപ്രസാദാണ് (56) മരിച്ചത്. മെയ് 26(ഞായറാഴ്ച്ച)നാണ് വിഷ്ണുപ്രസാദിന്റെ ഇളയ മകളുടെ വിവാഹം തീരുമാനിച്ചിരുന്നത്. തലേദിവസത്തെ ഗാനമേളയില്‍ പാടിക്കൊണ്ടിരിക്കവരെ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
from Kerala || Deshabhimani Online News http://bit.ly/2JFQl10
via IFTTT
No comments:
Post a Comment