ഐഐടി എൻട്രൻസ‌്: ഫാത്തിമ ലത്തീഫിന‌് ഒന്നാംറാങ്ക‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 13, 2019

ഐഐടി എൻട്രൻസ‌്: ഫാത്തിമ ലത്തീഫിന‌് ഒന്നാംറാങ്ക‌്


കൊല്ലം
വായനയുടെ ആഴപ്പരപ്പിൽ നിന്ന് ഫാത്തിമ ലത്തീഫ് മുങ്ങിയെടുത്തത് എച്ച്എസ്ഇഇ ഒന്നാംറാങ്ക്. മദ്രാസ് ഐഐടി അഖിലേന്ത്യാ തലത്തിൽ നടത്തുന്ന ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ് എൻട്രൻസ് പരീക്ഷയിൽ ആന്ധ്ര സ്വദേശി വിജയ് സിദ്ധാർഥ് മണിയ‌്ക്കൊപ്പം ഫാത്തിമയും ഒന്നാംറാങ്ക് പങ്കിട്ടു. കൊല്ലം ക്രിസ‌്തുരാജ‌് എച്ച്എസ്എസിൽ നിന്ന് പ്ലസ്ടു ഹ്യുമാനിറ്റീസ് വിഷയത്തിൽ 99.2 ശതമാനം മാർക്ക് നേടിയിരുന്നു. സിബിഎസ്‌സി സിലബസിൽ പത്താം ക്ലാസിൽ മികച്ച വിജയം നേടിയ ഫാത്തിമ സ്കൂളിൽ നടന്ന  ഓറിയന്റേഷൻ ക്ലാസിൽ നിന്നാണ് മദ്രാസ് ഐഐടിയിലെ എച്ച്എസ്ഇഇ കോഴ്സിനെക്കുറിച്ച് അറിഞ്ഞതും അതിനെ ജീവിത ലക്ഷ്യമാക്കിയതും. തുടർന്നാണ് പ്ലസ്ടു ഹ്യുമാനിറ്റീസ് എടുത്ത് പഠിക്കാൻ തീരുമാനിച്ചത്. സിവിൽ സർവീസാണ‌് ലക്ഷ്യമെന്ന‌് ഫാത്തിമ ലത്തീഫ‌് പറഞ്ഞു.

കുട്ടിക്കാലത്തേ ശീലമാക്കിയ പരന്ന വായനയും പരിശീലനവുമാണ് എൻട്രൻസ് പരീക്ഷയിൽ റാങ്ക് നേടാൻ  സഹായിച്ചതെന്ന് ഫാത്തിമ പറഞ്ഞു. രണ്ടാംകുറ്റി പ്രിയദർശിനി നഗർ 173 കീലോംതറ വീട്ടിൽ പ്രവാസിയായ അബ്ദുൽലത്തീഫിന്റെയും സജിതയുടെയും ഇരട്ട പെൺമക്കളിൽ മൂത്തയാളാണ്.
 



from Kerala || Deshabhimani ​Online ​News http://bit.ly/2WJB9mq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages