അഭിനയ കാഞ്ചനം ഇനി ഓര്‍മ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 30, 2019

അഭിനയ കാഞ്ചനം ഇനി ഓര്‍മ

തുറവൂര്‍ > ഒരു മനുഷ്യായുസ്സ് മുഴുവന്‍ അഭിനയ ജീവിതത്തിനായി സമര്‍പ്പിച്ച പുന്നശ്ശേരി കാഞ്ചന ഇനി ദീപ്തമായ ഓര്‍മ. 1930ല്‍ പട്ടണക്കാട് പുന്നശ്ശേരില്‍ രാമന്‍ കൊച്ചു പാറു ദമ്പതികളുടെ മകളായി ജനിച്ച കാഞ്ചന 15-വയസില്‍ നാടകക്കളരിയിലെത്തി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രചരണാര്‍ഥം ഗ്രാമങ്ങള്‍ തോറും സ്റ്റേജോ മൈക്കോ മറ്റുമില്ലാതെ തൊഴിലാളികള്‍ നടത്തിയ നാടകങ്ങളില്‍ അരങ്ങേറി.

 ചേര്‍ത്തല - അമ്പലപ്പുഴ താലൂക്കിലെ തൊഴിലാളികള്‍ സമരമുഖം തീര്‍ത്ത കാലം. സര്‍ സിപി യുടെ ദിവാന്‍ ഭരണത്തിനെതിരായ പ്രതിഷേധം നാടകങ്ങളില്‍ അലയടിച്ചു.ദിവാന്‍ ഭരണകൂടം നാടക പ്രവര്‍ത്തകരെ വേട്ടയാടിയപ്പോള്‍ കാഞ്ചനയ്ക്കും ഒളിവില്‍ പോകേണ്ടി വന്നു. വിലക്ക് അവസാനിച്ചപ്പോഴാണ് കാഞ്ചനയടക്കമുള്ള നാടക പ്രവര്‍ത്തകര്‍ തിരികെയെത്തിയത്.

പിന്നീട് അമെച്വര്‍ നാടകങ്ങളില്‍ നിന്ന് പ്രൊഫഷണല്‍ നാടക വേദിയിലെത്തി. കലാനിലയം ട്രൂപ്പിന്റെ വാസവദത്തയില്‍ ശ്രീ ബുദ്ധന്റെ വേഷമണിഞ്ഞു തുടങ്ങി.ഇതേ നാടകത്തില്‍ വാസവദത്തയുടെ തോഴിയായും അഭിനയിച്ചു.നിരവധി വേദികളില്‍ കളിച്ച ഈ നാടകം കാണാനിടയായ ചലച്ചിത്ര സംവിധായകന്‍ ശ്രീരാമലു നായിഡു കാഞ്ചനയെ സിനിമയിലേയ്ക്ക് ക്ഷണിച്ചു.മദ്രാസില്‍ ഒരു വര്‍ഷക്കാലം താമസിച്ച് പക്ഷിരാജ സ്റ്റുഡിയോയില്‍ ചിത്രീകരിച്ച 'പ്രസന്ന' എന്ന മലയാള ചിത്രത്തില്‍ കല്യാണിയെന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ചലച്ചിത്രലോകത്തെത്തി.

ബാലാജി നായകനായ ചിത്രത്തില്‍ ലളിത, രാഗിണി, പത്മിനിമാരായിരുന്നു നായികമാര്‍. തുടര്‍ന്ന് നാടക-സിനിമാ മേഖലകളില്‍ ഒരു പോലെ സജീവമായി. ചാലക്കുടി സാരഥി, ചങ്ങനാശ്ശേരി ഗീഥ, സൂര്യ സോമ, കൊല്ലം ട്യൂണ തുടങ്ങിയ 50 ഓളം ട്രൂപ്പുകളിലായി 1500 നാടകങ്ങളിലഭിനയിച്ചു.നാടകാഭിനയം കണ്ട് അന്നത്തെ രാഷ്ട്രപതിയായിരുന്ന ഡോ.എസ് രാധാകൃഷ്ണന്‍ വേദിയിലെത്തി കാഞ്ചനയെ അഭിനന്ദിച്ച അനുഭവമുണ്ട്.ഉദയ, മെറിലാന്‍ഡ് സ്റ്റുഡിയോകളിലായി ഇണപ്രാവുകള്‍, കുമാരസംഭവം, ക്രോസ് റോഡ്, പുന്നപ്ര വയലാര്‍ ,തുമ്പോലാര്‍ച്ച, ആറ്റംബോംബ്, പ്രതികാരം, തിരിച്ചടി, കൃഷ്ണലീല, ദേശഭക്ത, കറുത്ത കൈ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.

പ്രേം നസീര്‍,സത്യന്‍,തിക്കുറിശ്ശി, കൊട്ടാരക്കര, അടൂര്‍ ഭാസി, മധു, ബിജു മേനോന്‍, പ്രിയാമണി, മഞ്ജു വാര്യര്‍ തുടങ്ങിയവര്‍ക്കൊപ്പം അഭിനയിച്ചു.24-വയസ്സില്‍ നടന്‍ കുണ്ടറ ഭാവിയെ കാഞ്ചന വിവാഹം കഴിച്ചു.ഇവര്‍ ഒരുമിച്ചു ഒന്നിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു.സിനിമയില്‍ ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷം നവാഗത സംവിധായകന്‍ കൃഷ് കൈമളിന്റെ ഓലപ്പീപ്പി എന്ന ചിത്രത്തിലൂടെ തിരിച്ചു വന്നു. കാഞ്ചനയുടെ അഭിനയ മികവിനെക്കുറിച്ച് കേട്ടറിഞ്ഞ കൃഷ് തന്റെ ആദ്യ സിനിമയിലേയ്ക്ക് ക്ഷണിയ്ക്കുകയായിരുന്നു. സുനില്‍ ഇബ്രാഹിം നിര്‍മിച്ച ഓലപ്പീപ്പിയില്‍ ഒരു മുത്തശ്ശിയുടെ വേഷമായിരുന്നു കാഞ്ചനയ്ക്ക്.

ബിജു മേനോന്‍ ,പാരിസ് ലക്ഷ്മിയുമായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. 2016ല്‍ പുറത്തിറങ്ങിയ
ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിയ്ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌ക്കാരം കാഞ്ചനയെ തേടിയെത്തി.2017ല്‍ തിരുവനന്തപുരത്ത് വച്ച് നടന്ന അവാര്‍ഡ് ദാനച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്റ്റേജില്‍ നിന്നിറങ്ങി വന്നാണ് കാഞ്ചനയ്ക്ക് അവാര്‍ഡ് സമ്മാനിച്ചത്.

 



from Kerala || Deshabhimani ​Online ​News http://bit.ly/2WyXRki
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages