അട്ടപ്പാടിയിലെ അമ്മമാര്‍ നിര്‍മ്മിക്കുന്ന കാര്‍ത്തുമ്പി കുടകളുടെ വിതരണം ടെക്നോപാര്‍ക്കില്‍ ആരംഭിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 30, 2019

അട്ടപ്പാടിയിലെ അമ്മമാര്‍ നിര്‍മ്മിക്കുന്ന കാര്‍ത്തുമ്പി കുടകളുടെ വിതരണം ടെക്നോപാര്‍ക്കില്‍ ആരംഭിച്ചു

തിരുവനന്തപുരം> അട്ടപ്പാടിയിലെ ഊരുകളിലെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സുസ്ഥിരത കൈവരിക്കുന്നതിനു വേണ്ടി തുടങ്ങിയ കുടനിര്‍മാണ യൂണിറ്റിന്റെ കാര്‍ത്തുമ്പി കുടകളും ബാഗുകളും ഇത്തവണയും പ്രതിധ്വനി ഐ ടി ജീവനക്കാര്‍ക്കിടയില്‍ വിതരണം നടത്തി. ഈ വര്‍ഷത്തെ കാര്‍ത്തുമ്പി കുടകളുടെ വിതരണോല്‍ഘാടനം ബുധനാഴ്ച(മെയ് 29)  വൈകിട്ട് 5 മണിയ്ക്ക്, ടെക്നോപാര്‍ക്കിലെ ആംസ്റ്റര്‍ ബില്‍ഡിങ്ങില്‍ വച്ച് റിഫ്‌ലെക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ് (Reflections Info Systems) സി ഇ ഒ ശ്രീ  ഷാജു രവീന്ദ്രന്‍ നിര്‍വഹിച്ചു.

 ഒരു സ്‌കൂളിലെ  മുഴുവന്‍ കുട്ടികള്‍ക്കുമുള്ള  കുടകള്‍ക്കും സ്‌കൂള്‍ബാഗിനും   ഓര്‍ഡര്‍ തന്ന നിറ സിസ്റ്റംസ് (Nira Systems) HR മാനേജര്‍ പാര്‍വ്വതിയ്ക്ക്  കുടകള്‍ നല്‍കിയാണ് ശ്രീ ഷാജു രവീന്ദ്രന്‍ ഉത്ഘാടനം നിര്‍വഹിച്ചത്. അതോടൊപ്പം കുടകള്‍  മുന്‍കൂര്‍ ബുക്ക് ചെയ്തിരുന്ന നൂറിലധികം ഐ ടി ജീവനക്കാര്‍ക്ക്  കുടകളും വിതരണം ചെയ്തു. പ്രതിധ്വനി സെക്രട്ടറി രാജീവ് കൃഷ്ണന്‍, ട്രെഷറര്‍ രാഹുല്‍ ചന്ദ്രന്‍,പ്രതിധ്വനി എക്‌സിക്യൂട്ടീവ് അംഗംങ്ങളായ കൃഷ്ണദാസ്, വിശ്വജിത്തമ്പാന്‍, അരുണ്‍ദാസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

വിവിധ തരത്തിലുള്ള കുടകളും ബാഗുകളും ഇനിയും ബുക്ക് ചെയ്തിട്ടില്ലാത്തവര്‍ക്ക്  http://bit.ly/2W2DJCK -  എന്ന ഗൂഗിള്‍ ഫോമില്‍ രജിസ്റ്റര്‍ ചെയ്തു കുടകള്‍/ ബാഗുകള്‍ ബുക്ക് ചെയ്യാവുന്നതാണ്.ത്രി ഫോള്‍ഡ് കുടകള്‍, കാലന്‍ കുടകള്‍, കുട്ടികളുടെ കുടകള്‍, സ്‌കൂള്‍ ബാഗ് എന്നിവയാണ് കാര്‍ത്തുമ്പി ഇത്തവണ  വിപണിയില്‍ എത്തിക്കുന്നത്.  കുടകള്‍വിവിധ നിറങ്ങളിലും കറുപ്പ് നിറത്തിലും ലഭ്യമാണ്. ത്രി ഫോള്‍ഡ് കുടകള്‍, വിവിധ നിറത്തിലുള്ളവയ്ക്ക്  325 രൂപയും, കറുപ്പുനിറത്തില്‍ ഉള്ളവ 320 രൂപയും ആണുവില.



 കാലന്‍ കുട ഒറ്റ നിറത്തിനു 450 രൂപയും ഡിസൈനോട് കൂടിയവ് 510 രൂപയും വിലവരും. കുട്ടികള്‍ക്കുള്ള കുടകള്‍ സിംഗില്‍ ഫോള്‍ഡ് ഓട്ടോ ഓപ്പണ്‍ കുട 290 രൂപ, 2 ഫോള്‍ഡ്  മാന്വല്‍ ഓപ്പണ്‍ കുട 285  രൂപ. സ്‌കൂള്‍ ബാഗ് 480 രൂപ എന്നീ നിരക്കില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് - മാഗി വൈ വി - 9846500087

 
കാര്‍ത്തുമ്പി എന്ന ബ്രാന്‍ഡില്‍ ആദിവാസിസംഘടനയായ 'തമ്പ്'  ഉംഓണ്‍ലൈന്‍ കൂട്ടായ്മ ആയ 'പീസ്‌ കളക്റ്റീവ്'  ഉം സംയുക്തമായിആരംഭിച്ചതാണ് കുടനിര്‍മ്മാണ സംരംഭം. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി 4000 -ഇല്‍ പരം കാര്‍ത്തുമ്പി കുടകളാണു പ്രതിധ്വനി ഐ ടി  ജീവനക്കാര്‍ക്കിടയില്‍ വിറ്റഴിച്ചത്.

 
കുടകളും ബാഗുകളും ബുക്കുചെയ്യുകയും, വിതരണോല്‍ഘാടനചടങ്ങിനു എത്തുകയും ചെയ്ത എല്ലാ ഐ ടി ജീവനക്കാര്‍ക്കും പ്രതിധ്വനിയുടെ ഹൃദയപൂര്‍വ്വമായ നന്ദി വെന്ന് സംഘാടകര്‍ പറഞ്ഞു

 



from Kerala || Deshabhimani ​Online ​News http://bit.ly/30W8ygb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages