തിരുവനന്തപുരം> വയലാർ രാമവർമ സാസ‌്കാരികവേദിയുടെ ചലച്ചിത്ര പുരസ‌്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ചിത്രമായി "ഉയരെ' തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നടനായി- ജോജു ജോർജും (ജോസഫ‌്, ഒറ്റയ‌്ക്കൊരു കാമുകൻ) മികച്ച നടിയായി പാർവതി തിരുവോത്തും (ഉയരെ) തെരഞ്ഞെടുക്കപ്പെട്ടു. മനു അശോകനാണ‌് മികച്ച സംവിധായകൻ (ഉയരെ).
പുരസ‌്കാരങ്ങൾ ജൂലൈയിൽ പുത്തരിക്കണ്ടം മൈതാനത്ത‌് നടക്കുന്ന വയലാർ രാമവർമ സാസ‌്കാരിക ഉത്സവത്തിൽ വിതരണം ചെയ്യുമെന്ന‌് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജോർജ‌് ഓണക്കൂർ, പ്രമോദ‌് പയ്യന്നൂർ, ബാലു കിരിയത്ത‌്, ആർ സോമശേഖരൻ എന്നിവരടങ്ങുന്ന ജൂറിയാണ‌് പുരസ‌്കാരം നിർണയിച്ചത‌്. വയലാർ രാമവർമ സാസ‌്കാരികവേദി പ്രസിഡന്റ‌് അഡ്വ. കെ ചന്ദ്രിക, സെക്രട്ടറി മണക്കാട‌് രാമചന്ദ്രൻ, കലാമണ്ഡലം വിമല മേനോൻ, ജയശ്രീ ഗോപാലകൃഷ‌്ണൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
from Kerala || Deshabhimani Online News http://bit.ly/2HkKPP0
via IFTTT
No comments:
Post a Comment