ഇടതുപക്ഷത്തിനേറ്റത് താൽക്കാലിക പരാജയം ; കൂടുതൽ കരുത്തോടെ തിരിച്ചുവരും: ഡിവൈഎഫ്ഐ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 25, 2019

ഇടതുപക്ഷത്തിനേറ്റത് താൽക്കാലിക പരാജയം ; കൂടുതൽ കരുത്തോടെ തിരിച്ചുവരും: ഡിവൈഎഫ്ഐ

തിരുവനന്തപുരം> ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനേറ്റ തിരിച്ചടി അപ്രതീക്ഷിതമാണെന്നും ഇത്‌ താൽക്കാലിക പരാജയം മാത്രമാണെന്നും ഡിവൈഎഫ്‌ഐ.

കേന്ദ്രത്തിൽ മോദി സർക്കാരിനെ തുരത്തുന്നതിന് മതന്യൂനപക്ഷം ഉൾപ്പെടെയുള്ള മതേതര വിശ്വാസികൾ കോൺഗ്രസിൽ വിശ്വാസമർപ്പിച്ച് വോട്ട് ചെയ്യുകയായിരുന്നു. ഇത് ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ സംഭവിച്ചതു മാത്രമാണ്. ഇതൊരു സ്ഥായിയായ രാഷ്ട്രീയ പ്രതിഭാസമല്ല. കൂടുതൽ കരുത്തോടെ ഇടതുപക്ഷം തിരിച്ചുവരും. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പുറപ്പെടുവിച്ച പ്രസ്താവനയിൽ പറഞ്ഞു.

കേരളത്തിന്റെ പുരോഗമന സ്വഭാവത്തെ തകർക്കുന്നിനും വർഗീയമായി വിഭജിക്കുന്നതിനും എല്ലാ ശ്രമങ്ങളും ആർഎസ്എസിനൊപ്പം കോൺഗ്രസും നടത്തിയെന്നത് മാപ്പർഹിക്കാത്ത അപരാധമാണ്.

താൽകാലികമായ രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്വീകരിച്ചത് കടുത്ത വർഗീയ സമീപനങ്ങളായിരുന്നു. ബിജെപിയുടെ തീവ്ര ഹിന്ദുത്വ നീക്കങ്ങൾക്കൊപ്പം കോൺഗ്രസും സഞ്ചരിച്ചു. വർഗീയമായി കേരളത്തെ വിഭജിച്ച് വോട്ട് നേടാൻ കോൺഗ്രസും ബിജെപിയും നടത്തിയ അധമമായ രാഷ്ട്രീയ നീക്കങ്ങൾ സമൂഹത്തിൽ വിഭാഗീയത സൃഷ്ടിച്ചിട്ടുണ്ടോയെന്ന് ഈ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ നാം പരിശോധന നടത്തണം.

കേരളത്തിന്റെ മതനിരപേക്ഷ മനസിനെ കൂടുതൽ ശക്തിപ്പെടുത്താൻ, വർഗീയതയെ പരാജയപ്പെടുത്താൻ കേരളമാകെ ഒറ്റക്കെട്ടായി അണിനിരക്കണം.

കേന്ദ്രത്തിൽ മോദിക്കെതിരെ മതനിരപേക്ഷ ശക്തികൾക്ക് കൂടുതൽ വിജയം കൈവരിക്കാൻ സാധിക്കാതെ പോയത് എല്ലാ ജനാധിപത്യവിശ്വാസികളെയും ഒരുപോലെ ദു:ഖിപ്പിക്കുന്നതാണ്. മതനിരപേക്ഷ കക്ഷികളെ കൂട്ടിയോജിപ്പിക്കുന്നതിൽ കോൺഗ്രസ് ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു.

കോൺഗ്രസിന്റെ ഈ രാഷ്ട്രീയ പരാജയമാണ് മോദി സർക്കാർ വീണ്ടും അധികാരത്തിൽ വരാൻ ഇടയാക്കിയതെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു.



from Kerala || Deshabhimani ​Online ​News http://bit.ly/2QptmI8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages