സൂര്യനസ്തമിക്കാത്ത രാജ്യങ്ങൾക്കുടമയായിരുന്ന ബ്രിട്ടനിലും കേരളത്തിലെ "മസാല ബോണ്ടിനും' പ്രവാസി ചിട്ടിക്കും വമ്പിച്ച പിന്തുണ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 18, 2019

സൂര്യനസ്തമിക്കാത്ത രാജ്യങ്ങൾക്കുടമയായിരുന്ന ബ്രിട്ടനിലും കേരളത്തിലെ "മസാല ബോണ്ടിനും' പ്രവാസി ചിട്ടിക്കും വമ്പിച്ച പിന്തുണ

ലണ്ടൻ> നവകേരള നിർമിതിക്കും കേരളത്തിന്റെ സമഗ്ര പുരോഗതിക്കും പ്രവാസി ക്ഷേമത്തിനുമായി ഇടതുപക്ഷ സർക്കാർ നടപ്പിലാക്കുന്ന സാമ്പത്തിക നിക്ഷേപ പദ്ധതിയായ  "മസാല ബോണ്ടിനും' പ്രവാസി ചിട്ടിക്കും വമ്പിച്ച ജന പിന്തുണയാണു ബ്രിട്ടനിലെ പ്രവാസി സമൂഹം നല്കിയത്. വെള്ളിയാഴ്ച രാവിലെ ലണ്ടൺ സ്റ്റോക്ക്‌ എക്സ്ചേഞ്ചിൽ, കേരളത്തിന്റെ വികസന നായകൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തപ്പോഴും ഉച്ചക്കുശേഷം ക്ഷണിക്കപ്പെട്ട പ്രതിനിധികൾക്ക്  മുമ്പിൽ അവതരിപ്പിച്ച  പ്രവാസി ചിട്ടിയും വൻ കരഘോഷത്തോടുകൂടിയാണ് ബ്രിട്ടനിൽ മലയാളി സമൂഹം നെഞ്ചേറ്റിയത‌്.

ലണ്ടനിലെ മോണ്ടുകാം റോയൽ ലണ്ടൺ ഹൗസ് ഹോട്ടലിൽ  നടന്ന, പ്രവാസി ചിട്ടിയുടെ യൂറോപ്പിലെ  ഉദ്ഘാടനം, മുഖ്യമന്ത്രി പിണറായി വിജയൻ  നിർവഹിച്ച യോഗത്തിൽ, കേരളത്തിലെ ധനകാര്യ മന്ത്രി ഡോ. തോമസ്‌ ഐസക്‌ വിഷയാവതരണം നടത്തി. ലണ്ടനിലെ മോണ്ട് കാം ഹോട്ടലിൽ തിങ്ങി നിറഞ്ഞ പ്രവാസി സമൂഹം, ഇടതുസർക്കാരിന്റെ  ജനക്ഷേമകരമായ പ്രവർത്തനങ്ങളുടെ അംഗീകാരത്തിന്റെ തെളിവാണെന്ന്  ഇടതുപക്ഷ പുരോഗമന സാംസ്‌കാരിക സംഘടനയായ  "സമീക്ഷ' ബ്രിട്ടൻ വിലയിരുത്തി. തുടർന്ന് നടന്ന കേരള വികസന സെമിനാറിൽ, ദേശീയരും വിദേശീയരും ആയ  വിദഗ്‌ദ്ധർ ആശയങ്ങൾ പങ്കുവെച്ചു. ഇന്നും നാളെയും ബ്രിട്ടനിലെ രണ്ടു മേഘലകളിലും  അയർലൻഡിലും  നടക്കുന്ന സൗഹൃദ സമ്മേളനങ്ങളിൽ ധനകാര്യ മന്ത്രി ഡോ. തോമസ്‌ ഐസക്കും ഔദോഗിക പ്രധിനിധികളും പങ്കെടുക്കുമെന് കെ സ്‌ഫ്ഇ അറിയിച്ചു.

പ്രകൃതി ദുരന്തങ്ങളിലും മഹാ പ്രളയത്തിലും അകപ്പെട്ട കൊച്ചുകേരളത്തിനെ കൈപിടിച്ചുയർത്താൻ, ഇച്ഛാ ശക്തിയോടെയും നിച്ഛയദാർഢ്യത്തോടുകൂടിയും  പ്രവർത്തിക്കുന്ന ഇടതുപക്ഷ സർക്കാരിന്റെ ജനക്ഷേമകരമായ എല്ലാ പ്രവർത്തനങ്ങൾക്കും ബ്രിട്ടനിലെ മലയാളീ സമൂഹം കക്ഷിരാഷ്ട്രീയത്തിന് അധീതമായി എല്ലാവിധ  പിന്തുണയും  നല്കുമെന്ന് സമീക്ഷ ദേശീയ സമിതി അറിയിച്ചു.



from Kerala || Deshabhimani ​Online ​News http://bit.ly/2w4tIdx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages