കോഴിക്കോട് > അക്രമത്തിൽ പരിക്കേറ്റ് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന സി ഒ ടി നസീറിനെ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും, വടകര ലോകസഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥിയുമായ പി ജയരാജൻ സന്ദർശിച്ചു. കഴിഞ്ഞ ദിവസമാണ് അജ്ഞാതസംഘം വടകരയിലെ സ്വതന്ത്ര സ്ഥാനാർഥി കൂടിയായ സി ഒ ടി നസീറിനെ ആക്രമിച്ചത്.
സംഭവത്തിൽ പാർട്ടിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ കഴമ്പില്ലാത്തതാണെന്ന് ജയരാജൻ പറഞ്ഞു. പാർട്ടി അംഗമായിരിക്കുമ്പോഴും പിന്നീടും നസീറുമായി നല്ല ബന്ധമാണുള്ളത് ‐ ജയരാജൻ പറഞ്ഞു.
നോമ്പുതുറന്നതിനുശേഷം സുഹൃത്തുമൊന്നിച്ചു വീട്ടിലേക്ക് മടങ്ങുന്നതിനിടെ തലശേരി ടൗണിലെ കയ്യാത്ത് വച്ചാണ് നസീർ ആക്രമിക്കപെട്ടത്. ബൈക്കിലെത്തിയ മൂന്നുപേരാണ് തന്നെ ആക്രമിച്ചതെന്ന് നസീർ മൊഴി നൽകിയിട്ടുണ്ട്.
from Kerala || Deshabhimani Online News http://bit.ly/2Ej5FvW
via IFTTT
No comments:
Post a Comment