നടൻ സിദ്ദിഖ‌് അപമര്യാദയായി പെരുമാറിയെന്ന യുവനടിയുടെ പരാതിയിൽ അന്വേഷണം വേണമെന്ന‌് മലയാളസിനിമയിലെ വനിതകളുടെ കൂട്ടായ‌്മയായ ഡബ്ല്യുസിസി ആവശ്യപ്പെട്ടു. നടിയുടെ പരാതി സിനിമാലോകം ഗൗരവത്തോടെ കാണണമെന്നും ആരോപണത്തിലെ ന്യായാന്യായങ്ങൾ കണ്ടെത്തണമെന്നും ഫെയ‌്സ‌് ബുക്ക‌് പോസ‌്റ്റിൽ ഡബ്ല്യുസിസി വ്യക്തമാക്കി. അതേസമയം സിദ്ദിഖിന്റെ പേരു പറയാതെയാണ‌് കുറിപ്പ‌്.
തലമുതിർന്ന ഒരു സ്വഭാവനടനിലേക്കാണ് ഇത്തവണ വിരൽചൂണ്ടിയതെന്നും എന്നാൽ സിനിമയിൽനിന്ന‌് ഒഴിവാക്കിയ സീനിന്റെ ക്ലിപ്പിങ് കൊണ്ടാണ് ആ നടൻ ഇതിനോട് പ്രതികരിച്ചതെന്നും പോസ‌്റ്റിൽ പറയുന്നു. ചലച്ചിത്രനടന്മാരുടെ സംഘടനയുടെ ഭാരവാഹികളിൽ പ്രമുഖനും നേതൃപരമായ പങ്കുവഹിക്കുന്ന ഒരാളുമായ ഇദ്ദേഹത്തിൽനിന്നുണ്ടായ ഈ പ്രതികരണം അപമാനകരമാണ്. ഏത് തൊഴിലിടത്തിലും സ്ത്രീകളുടേതായ പരാതി ഉയർന്നാൽ അത് കൈകാര്യം ചെയ്യാനുള്ള, സുപ്രീംകോടതി മാർഗനിർദേശപ്രകാരമുള്ള സമിതി ഉണ്ടാക്കാൻ നിയമപരമായ ഉത്തരവാദിത്തമുള്ളവരാണ് സംഘടനാ നേതാക്കൾ. അതിനിയും നമ്മുടെ സിനിമാ വ്യവസായത്തിൽ ഇല്ലെന്നത് നാണക്കേടാണ്. അതിന് നമ്മുടെ ചലച്ചിത്രമേഖല ഇനിയെങ്കിലും തയ്യാറാകണം. അതാണ് നീതി. സ്ത്രീയുടെ പരാതിയെ പരിഹാസംകൊണ്ട് നിശ്ശബ്ദമാക്കാൻ നോക്കുന്നത് അന്യായവും നിയമവിരുദ്ധവും ശിക്ഷാർഹവുമാണ‌്. ഇക്കാര്യത്തിൽ ഉചിതമായ നടപടി ഉണ്ടാകണമെന്നും അവൾക്കൊപ്പം എന്ന ഹാഷ‌്ടാഗിലുള്ള പോസ‌്റ്റിൽ ഡബ്ല്യുസിസി ആവശ്യപ്പെട്ടു.
തിരുവനന്തപുരം നിള തിയറ്ററിൽ താൻ അഭിനയിച്ച സിനിമയുടെ പ്രദർശനത്തിനിടയിൽ സിദ്ദിഖിൽനിന്ന‌് മോശം അനുഭവമുണ്ടായെന്നാണ‌് യുവനടി രേവതി സമ്പത്ത‌് വെളിപ്പെടുത്തിയത‌്. വാക്കുകളിലൂടെയുണ്ടായ ലൈംഗികാതിക്രമത്തിന്റെ ആഘാതത്തിൽ നിന്നും താൻ ഇപ്പോഴും കര കയറിയിട്ടില്ലെന്നും നടി പറഞ്ഞിരുന്നു.
from Kerala || Deshabhimani Online News http://bit.ly/2WnP8RD
via IFTTT
No comments:
Post a Comment