തിരുവനന്തപുരം> സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ ഇന്നും നാളെയും സംസ്ഥാനത്തെങ്ങും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. മാലിന്യമുക്ത കേരളമെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഉദ്യമത്തില്‍ നാടൊന്നായി അണിനിരക്കും.
ശനിയാഴ്ച രാവിലെ 8.45ന് മണക്കാട് മാര്‍ക്കറ്റില്‍ ആരംഭിച്ച ശുചീകരണത്തിന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേതൃത്വം നല്‍കി. ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ഉള്‍പ്പെടെയുള്ള മറ്റു നേതാക്കളും പ്രവര്‍ത്തകരും പങ്കാളികളായി.
സംസ്ഥാന സമിതിയംഗങ്ങളായ എം വിജയകുമാര്‍ കുടപ്പനക്കുന്നിലും കോലിയക്കോട് കൃഷ്ണന്‍നായര്‍ വെഞ്ഞാറമൂട്ടിലും വി ശിവന്‍കുട്ടി പേട്ടയിലും ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ സി ജയന്‍ബാബു-പാങ്ങോട് മത്സ്യമാര്‍ക്കറ്റ്, വി കെ മധു-പാലോട്, കാട്ടാക്കട ശശി-പൂവച്ചല്‍, എന്‍ രതീന്ദ്രന്‍-വെള്ളറട, ബി പി മുരളി-വര്‍ക്കല, കെ സി വിക്രമന്‍-വട്ടിയൂര്‍ക്കാവ്, ചെറ്റച്ചല്‍ സഹദേവന്‍-പഴകുറ്റി പ്രദേശങ്ങളിലും ശുചീകരണത്തിന് നേതൃത്വം വഹിച്ചു.
ഞായറാഴ്ചയും ശുചീകരണം തുടരും.
from Kerala || Deshabhimani Online News http://bit.ly/2JsGzyW
via IFTTT
No comments:
Post a Comment