ഭൗമസൂചിക പദവിയായി; പ്രതാപം വീണ്ടെടുക്കാൻ അരൂർ ഒളോർ മാങ്ങ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 19, 2019

ഭൗമസൂചിക പദവിയായി; പ്രതാപം വീണ്ടെടുക്കാൻ അരൂർ ഒളോർ മാങ്ങ


നാദാപുരം
തേനൂറും രുചികൊണ്ട് വ്യത്യസ്തമാർന്ന അരൂർ ഒളോർ മാങ്ങ നഷ്ടപ്രതാപം വീണ്ടെടുക്കാനൊരുങ്ങുന്നു. വിദേശ രാജ്യങ്ങളിലേക്ക‌് കയറ്റുമതി ചെയ്യപ്പെട്ടിരിന്ന അരൂർ ഒളോർ കുറച്ചുകാലമായി കർഷകർക്ക് നിരാശയായിരുന്നു സമ്മാനിച്ചത്. മാങ്ങക്ക‌് ഭൗമസൂചിക പദവി ലഭ്യമായതോടെ ഉയിർത്തെഴുന്നേൽപ്പിനൊരുങ്ങുകയാണ്. ഒരു പ്രത്യേക വ്യാവസായിക ഉൽപ്പന്നത്തിന്റെ സവിശേഷ പ്രത്യേകതകൊണ്ട് ലഭിക്കുന്ന പദവിയാണ് ഭൗമസൂചിക പദവി. കേരളത്തിൽ 23 ഉൽപ്പന്നങ്ങൾക്കാണ് ഭൗമ സൂചിക പദവി ലഭിച്ചിട്ടുള്ളത്. പുറമേരി പഞ്ചായത്തും കൃഷിഭവനും അരൂർ കലവറ ഇക്കോ ഷോപ്പുമാണ് സ്വാദിഷ്ഠമായ അരൂർ ഒളോറിന് വിപണി കണ്ടെത്താൻ മുൻകൈയെടുത്തത്.ഒളോർ മാങ്ങയിൽനിന്നും മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമിക്കാനായി വയനാട് അസ്ഥാനമായി പ്രവർത്തിക്കുന്ന വാസുകി ഫാർമേഴ്സ് ക്ലബ്ബുമായി സഹകരിച്ച് മുന്നോട്ട് പോകാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. സർക്കാർ ഭൗമസൂചിക പദവി നൽകിയതോടെ കർഷകർ വലിയ പ്രതീക്ഷയിലാണ്.

പഠന ഗവേഷണത്തിനായി പ്രത്യേക പദ്ധതി  നടപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ് പഞ്ചായത്ത്. ഉയരം കൂടിയ മാവിൽനിന്നും മാങ്ങ പറിക്കാൻ ആളെ കിട്ടാത്തതും കീടങ്ങളുടെ ആക്രമണവും

വിപണി കണ്ടെത്താൻ കഴിയാത്തതും കാരണം  ലക്ഷക്കണക്കിന് മാങ്ങ നശിച്ചുപോയതും കർഷകരെ മാങ്ങകൃഷിയിൽ നിന്നും പിറകോട്ടടിപ്പിച്ചിരുന്നു.   കർഷരുടെ യോഗം വിളിച്ച്  മാങ്ങ സംരക്ഷണത്തിന് വഴിയൊരുക്കുകയാണ് പഞ്ചായത്തും കൃഷിഭവൻ ഇക്കോ ഷോപ്പും. ഇവരുടെ പ്രവർത്തനങ്ങളെ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ് കർഷകർ .
 



from Kerala || Deshabhimani ​Online ​News http://bit.ly/2WSOOr6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages