ഇനി വിരമിക്കുന്ന ദിവസംതന്നെ ആനുകൂല്യം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 18, 2019

ഇനി വിരമിക്കുന്ന ദിവസംതന്നെ ആനുകൂല്യം


സർവീസിൽനിന്ന‌് വിരമിക്കുന്ന ദിവസംതന്നെ പെൻഷൻ ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ സർക്കാർ തീരുമാനം. ആനുകൂല്യം അകാരണമായി വൈകിപ്പിക്കുന്ന  ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുമെന്നും ധനവകുപ്പ‌് ഉത്തരവിൽ വ്യക്തമാക്കി. പെൻഷൻ ആനുകൂല്യങ്ങൾ വിതരണംചെയ്യുന്ന നടപടി മൂന്നു ഭാഗമായി തിരിച്ചു. ഓരോവർഷവും ജനുവരി ഒന്നിനും ജൂലൈ ഒന്നിനും അടുത്ത 18 മാസത്തിനുള്ളിൽ വിരമിക്കുന്നവരുടെ പട്ടിക സ‌്പാർക്കിൽനിന്ന‌് തയ്യാറാക്കി ഓഫീസ‌് മേധാവികൾക്കും പ്രിസം സോഫ‌്റ്റുവെയറിലേക്കും (പെൻഷൻകാരുടെ - വിവര ശേഖരമായ ഇ–-സംവിധാനം) നൽകണം. ഈ പട്ടിക അനുസരിച്ച‌്, വിരമിക്കുന്നതിനു ഒരുമാസം മുമ്പ‌് ആനുകൂല്യങ്ങൾക്ക‌് അപേക്ഷിക്കുന്നതിനുള്ള മുന്നറിയിപ്പ‌് എസ‌്എംഎസ‌ായി ഓഫീസ‌് മേധാവിക്കും വിരമിക്കുന്ന ജീവനക്കാരനും സ‌്പാർക്കിൽനിന്ന‌് നൽകണം.

അപേക്ഷ ലഭിക്കുന്നതുവരെ മുന്നറിയിപ്പുതുടരണം. വിജിലൻസ‌്, കോടതി കേസ‌്, വകുപ്പുതല അച്ചടക്ക നടപടി എന്നിവ നേരിടുന്നവർ ഉൾപ്പെടെ എല്ലാ ജീവനക്കാരും വിരമിക്കുന്നതിന‌് ആറു മാസംമുമ്പുതന്നെ പെൻഷനുള്ള അപേക്ഷ നൽകിയിട്ടുണ്ടെന്ന‌ും, ഇവ യഥാസമയം അധികാര കേന്ദ്രത്തിനും എജിക്കും സമർപ്പിച്ചിട്ടുണ്ടെന്നും ഓഫീസ‌് മേധാവി ഉറപ്പാക്കണം. എയ‌്ഡഡ‌് സ്ഥാപനങ്ങൾക്കും ഈ നിബന്ധന ബാധകമാണ‌്.  സ‌്പാർക്കിൽനിന്ന‌് ലഭിക്കുന്ന വിരമിക്കുന്നവരുടെ പട്ടികയിൽ വിരമിക്കുന്നവരുടെ സേവനകാല പരിശോധന 12 മാസങ്ങൾക്കുമുമ്പേ ഓഫീസ‌് മേധാവി ആരംഭിക്കണം. എല്ലാ നടപടികളും വിരമിക്കുന്നതിന‌് ആറുമാസംമുമ്പ‌് പൂർത്തിയാക്കണം. ചട്ടങ്ങൾ പാലിക്കുന്നതിൽ വീഴ‌്ച വരുത്തുന്നവർക്കെതിരെ അച്ചടക്ക നടപടിയെടുക്കും.



from Kerala || Deshabhimani ​Online ​News http://bit.ly/2wf0rxb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages