നവീകരണ പ്രവൃത്തിക്ക‌് സമയം നീട്ടിനൽകി; മനംനിറയ‌്ക്കാൻ നാടുകാണി ഒരുങ്ങുന്നു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 18, 2019

നവീകരണ പ്രവൃത്തിക്ക‌് സമയം നീട്ടിനൽകി; മനംനിറയ‌്ക്കാൻ നാടുകാണി ഒരുങ്ങുന്നു

എടക്കര> നാടുകാണി ചുരം പാതയുടെ നവീകരണ പ്രവൃത്തി ഒരു വർഷത്തേക്കുകൂടി നീട്ടിനൽകി. ജൂൺ 10ന് മുമ്പ് 12.5 കിലോമീറ്റർ ചുരം പാതയുടെ നിർമാണം പൂർത്തിയാക്കാനായിരുന്നു തീരുമാനം. എന്നാൽ, ആഴംകൂടിയ മലവാരത്തുനിന്ന് ആനത്താരയടക്കമുള്ള കോൺക്രീറ്റ് ഭിത്തി നിർമാണത്തിന് കാലതാമസം നേരിട്ടു. മഴക്കാലം ആരംഭിക്കുന്നതോടെ 13ഓളം നീർചോലകളിൽ വെള്ളത്തിന്റെ കുത്തൊഴുക്ക് ശക്തമാകും. 

എല്ലാ മഴക്കാലത്തും ഇവിടങ്ങളിൽ ചുരം ഇടിയുന്നത് പതിവാണ്. ഇക്കാലയളവിൽ നിർമാണ പ്രവൃത്തി ഏറെ ശ്രമകരമാവും. ഇക്കാരണങ്ങളാലാണ് മഴക്കാലം കഴിഞ്ഞ് പ്രവൃത്തി തുടങ്ങാൻ തീരുമാനമായത്. പാതയുടെ നവീകരണം 90 ശതമാനവും പൂർത്തിയായതോടെ ഇതുവഴിയുള്ള സഞ്ചാരികളുടെ വരവും കൂടിയിട്ടുണ്ട്.
 
നാടുകാണിമുതൽ പരപ്പനങ്ങാടിവരെ 90 കിലോമീറ്ററാണ് പാതയുടെ ദൈർഘ്യം. ഒന്‍പത് മീറ്റർ വീതിയുള്ള ടാറിങ‌് ഉൾപ്പെടെ 12 മീറ്റർ വീതിയാണ് എസ്റ്റിമേറ്റ് പ്രകാരം റോഡിനുള്ളത‌്. നാടുകാണി ചുരത്തിലെ അപകട വളവുകളിൽമാത്രം 15 മീറ്ററാണ് വീതി. റോഡിന്റെ താഴ‌്ന്ന ഭാഗത്ത് പൂർണമായും കോൺക്രീറ്റ് ചെയ്ത് ഉയർത്തിയാണ്  റോഡിന് വീതികൂട്ടിയത്. ചുരത്തിൽ തുടരെയുള്ള മണ്ണിടിച്ചിൽ തടയുന്നതിന് റോഡിന്റെ മുകൾഭാഗത്ത് ആറടിവരെ ഉയരത്തിൽ സംരക്ഷണഭിത്തി നിർമാണവും പുരോഗമിക്കുന്നു.
 
റോഡിലൂടെ പരന്നൊഴുകിയിരുന്ന ചോലവെള്ളം ഡ്രെയിനേജ് കെട്ടി തിരിച്ച് സമീപത്തെ ചോലകളിലേക്ക് ഒഴുക്കിവിടുന്നുണ്ട‌്. ഇങ്ങിനെയെത്തുന്ന ജലം കൾവേട്ട് വഴി ചുരത്തിന്റെ താഴ് വാരത്തിലേക്ക് പതഞ്ഞൊഴുകും. സഞ്ചാരികൾക്ക‌് മനോഹര കാഴ‌്ചയാണ‌് ഇത‌് സമ്മാനിക്കുക.  പശ്ചിമഘട്ട മലനിരകളിലൂടെ കടന്നുപോകുന്ന അന്തർ സംസ്ഥാന പാതയിൽ 10 ആനത്താരകളാണ് നിർമിക്കുന്നത്. മലയിറങ്ങി റോഡിലെത്തുന്ന കാട്ടാനകൾക്ക് ചുരത്തിന്റെ താഴ് വാരങ്ങളിലേക്ക് പോകാനാവുന്നില്ലെന്ന കണ്ടെത്തലാണ് ആനത്താരകൾക്ക് വഴിയൊരുങ്ങിയത്.
 
കാട്ടാനകളുടെ സഞ്ചാരസ്വാതന്ത്ര്യം സുഗമമാക്കാൻ റോഡിന് സമാന്തരമായി ചരിവുള്ള രീതിയിൽ ചുരത്തിന്റെ താഴ്വാരത്തിൽ നിർമിക്കുന്ന ആനത്താരകൾ സഞ്ചാരികൾക്ക് ദൃശ്യ വിരുന്നാകും. ജാറം, അമ്പലമുക്ക്, ഓടപ്പാലം എന്നീ ഉയരം കൂടിയതും ചെങ്കുത്തായ വളവുകളുള്ളതുമായ പ്രദേശങ്ങളിൽ റോഡിനിരുവശങ്ങളിലും സംരക്ഷണ ഭിത്തി നിർമാണം അവസാന ഘട്ടത്തിലാണ്.
 
ജില്ലാതല പതാക നൗക സൗകര്യ പദ്ധതി (ഡിസ്ട്രിക് ഫ്ലാഗ് ഷിപ്പ് ഇൻഫ്രാ സ്ട്രക്ച്ചർ പ്രോജക്ട്) പ്രകാരമാണ് നാടുകാണി - വഴിക്കടവ്-, നിലമ്പൂർ, - എടവണ്ണ, - മഞ്ചേരി-, മലപ്പുറം, വേങ്ങര-, തിരൂരങ്ങാടിവഴി പരപ്പനങ്ങാടി റോസ് നവീകരണം. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സംഘം ഏറ്റെടുത്ത് നടത്തുന്ന ചുരത്തിലെ നിർമാണ പ്രവൃത്തി പൂർണമാകുന്നതോടെ നാടുകാണി ചുരം സഞ്ചാരികളുടെ പറുദീസയാവും.


from Kerala || Deshabhimani ​Online ​News http://bit.ly/2wbWYix
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages