കെജിഒഎ സംസ്ഥാന സമ്മേളനത്തിന‌് ഇന്ന‌് തുടക്കം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 24, 2019

കെജിഒഎ സംസ്ഥാന സമ്മേളനത്തിന‌് ഇന്ന‌് തുടക്കം


ആലപ്പുഴ
കേരള ഗസറ്റഡ‌് ഓഫീസേഴ‌്സ‌് അസോസിയേഷൻ (കെജിഒഎ) സംസ്ഥാന സമ്മേളനം ശനിയാഴ‌്ചമുതൽ 27 വരെ ആലപ്പുഴ ടൗൺ ഹാളിൽ (പി എസ‌് നീലകണ്ഠപ്രസാദ‌് നഗർ) നടക്കും.

ശനിയാഴ‌്ച രാവിലെ 9.30ന‌് പതാക ഉയർത്തലിനുശേഷം ജനറൽ കൗൺസിൽ ചേരും. തുടർന്ന‌് റിപ്പോർട്ട‌് അവതരണം, ചർച്ച, മറുപടി. വൈകിട്ട‌് നാലിന‌് പുതിയ സംസ്ഥാന കൗൺസിലിനെ തെരഞ്ഞെടുക്കും. 4.30ന‌് പ്രതിനിധി സമ്മേളനം പ്രൊഫ. പ്രഭാത‌് പട‌്നായ‌്ക്ക‌് ഉദ‌്ഘാടനംചെയ്യും. രാത്രി 8.30ന‌് ടൗൺഹാൾ അങ്കണത്തിലെ സി ജെ  ജോസഫ‌് നഗറിൽ നടക്കുന്ന കലാസന്ധ്യയിൽ ഒറ്റയാൾ നാടകം ‘കഞ്ഞികുടിച്ചുപോകാം’ അവതരിപ്പിക്കും.

ഞായറാഴ‌്ച പകൽ 11ന‌് ടൗൺഹാളിൽ ‘നവകേരള പുനർനിർമാണവും സംസ്ഥാന ബജറ്റും’ സെമിനാർ മന്ത്രി ടി എം തോമസ‌് ഐസക‌് ഉദ‌്ഘാടനംചെയ്യും. സജി ചെറിയാൻ എംഎൽഎ അധ്യക്ഷനാകും. പകൽ രണ്ടിന‌് സുഹൃദ‌് സമ്മേളനം ഭരണപരിഷ‌്കാര കമീഷൻ ചെയർമാൻ വി എസ‌് അച്യുതാനന്ദൻ ഉദ‌്ഘാടനംചെയ്യും. 6.30ന‌് ടൗൺഹാൾ അങ്കണത്തിൽ ‘മതനിരപേക്ഷത–- ജനാധിപത്യ ഇന്ത്യ’ വിഷയത്തിൽ സാ‌ംസ‌്കാരിക സമ്മേളനം മന്ത്രി ജി സുധാകരൻ ഉദ‌്ഘാടനംചെയ്യും. ഡോ. സുനിൽ പി ഇളയിടം മുഖ്യപ്രഭാഷണം നടത്തും. അഡ്വ. എ എം ആരിഫ‌്   അധ്യക്ഷനാകും. രാത്രി ഒമ്പതിന‌് കെപിഎസിയുടെ ‘നിങ്ങളെന്നെ കമ്യൂണിസ‌്റ്റാക്കി’ നാടകം.

തിങ്കളാഴ‌്ച വൈകിട്ട‌് 3.30ന‌് യാത്രയയപ്പ‌് സമ്മേളനം സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം എം വി ഗോവിന്ദൻ ഉദ‌്ഘാടനംചെയ്യും. 5.30ന‌് ടൗൺഹാൾ അങ്കണത്തിൽ പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ‌്ഘാടനംചെയ്യും. പ്രളയ ബാധിതർക്ക‌് കെജിഒഎ നിർമിച്ചുനൽകുന്ന ഒമ്പത‌് വീടുകളുടെ താക്കോൽദാനവും അദ്ദേഹം നടത്തും. സംഘടനയുടെ 20,060 അംഗങ്ങളെ പ്രതിനിധീകരിച്ച‌് 658പേർ പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കും.
 



from Kerala || Deshabhimani ​Online ​News http://bit.ly/2EwVQLj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages