ഡോ. സാബു തോമസ‌് എം ജി വൈസ‌് ചാൻസലർ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 28, 2019

ഡോ. സാബു തോമസ‌് എം ജി വൈസ‌് ചാൻസലർ

തിരുവനന്തപുരം
മഹാത്മാ ഗാന്ധി സർവകലാശാലയുടെ പുതിയ വൈസ‌് ചാൻസലറായി ഡോ. സാബു തോമസിനെ നിയമിച്ചു. സർവകലാശാലയിലെ സ്കൂൾ ഓഫ‌് കെമിക്കൽ സയൻസിൽ പോളിമർ സയൻസ‌് ആൻഡ‌് എൻജിനിയറിങ്ങിൽ പ്രൊഫസറായ ഡോ. സാബു തോമസ‌് വിസിയുടെ അധിക ചുമതലയും വഹിച്ചിരുന്നു. എം ജി സർവകലാശാലാ പ്രോ–- വൈസ‌് ചാൻസലറായും സേവമനുഷ‌്ഠിച്ചിട്ടുണ്ട‌്.

സർവകലാശാലയുടെ ഇന്റർനാഷണൽ സെന്റർ ഫോർ നാനോ സയൻസ‌് ആൻഡ‌് നാനോ ടെക്നോളജി സ്ഥാപക ഡയറക്ടറാണ‌്. ടെക‌്നോളജി ആൻഡ‌് അപ്ലൈഡ‌് സയൻസസ് മുൻ ഡീൻ, മുൻ സിൻഡിക്കറ്റ‌് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട‌്.  1980ൽ കേരള സർവകലാശാലയിൽനിന്ന‌് കെമിസ‌്ട്രിയിൽ ബിരുദമെടുത്ത സാബു തോമസ‌്, കൊച്ചിൻ സർവകലാശാലയിൽനിന്ന‌് പോളിമർ സയൻസ‌് ആൻഡ‌് റബർ ടെക്നോളജിയിൽ ബിടെക്കും ഐഐടി ഖൊരഗ‌്പുരിൽനിന്ന‌് പിഎച്ച‌്ഡിയും നേടി. താനെ ബേയർ ഇന്ത്യ ലിമിറ്റഡിൽ ടെക്നിക്കൽ ഓഫീസറായും ബാറ്റയിൽ റബർ പ്രൊഡക‌്ഷൻ ഓഫീസറായും ജോലി നോക്കിയ ഇദ്ദേഹം 1992ലാണ‌് മഹാത്മാ ഗാന്ധി സർവകലാശാലയിൽ ലക്ചററായി ജോലിയിൽ പ്രവേശിക്കുന്നത‌്.

ക്യാനഡ ലാവൽ സർവകലാശാല, ബെൽജിയം കാത്തൊലിയേക്ക‌് സർവകലാശാല, ബീജിങ‌് സർവകലാശാല, സ്ലോവേനിയ ജോസഫ‌് സ്റ്റീഫൻ ഇൻസ്റ്റിറ്റ്യൂട്ട‌്, റഷ്യൻ അക്കാദമി ഒാഫ‌് സയൻസ‌് തുടങ്ങി നിരവധി വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിസിറ്റിങ‌് പ്രൊഫസറായും സേവനമനുഷ്ഠിക്കുന്നു. നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട‌്. കോട്ടയം സംക്രാന്തി സ്വദേശിയാണ‌്. ചീഫ‌്‌ സെക്രട്ടറി ടോം ജോസ‌്‌ കൺവീനറും ഹരിയാന ഭഗത‌് ഫൂൽ സിങ‌് മഹിളാ വിശ്വവിദ്യാലയ വൈസ‌് ചാൻസലർ പ്രൊഫ. സുഷ്മ യാദവ‌്, സംസ്ഥാന ആസൂത്രണ ബോർഡ‌് വൈസ‌് ചെയർപേഴ‌്സൺ പ്രൊഫ. വി കെ രാമചന്ദ്രൻ എന്നിവർ അംഗങ്ങളുമായ സേർച്ച‌് കമ്മിറ്റിയാണ‌് വൈസ‌് ചാൻസലറെ തെരഞ്ഞെടുത്തത‌്.

 



from Kerala || Deshabhimani ​Online ​News http://bit.ly/2VSfdEq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages