ഇതരസംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ‌് ജോലി ; പൊലീസുകാര്‍ക്ക് സൗകര്യം ഉറപ്പാക്കണം: മുഖ്യമന്ത്രി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 23, 2019

ഇതരസംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ‌് ജോലി ; പൊലീസുകാര്‍ക്ക് സൗകര്യം ഉറപ്പാക്കണം: മുഖ്യമന്ത്രി


സ്വന്തം ലേഖകൻ
തെരഞ്ഞെടുപ്പുജോലിക്ക‌് ഇതരസംസ്ഥാനങ്ങളിൽ നിയോഗിക്കപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് മടക്കയാത്രയിലടക്കം മതിയായ സൗകര്യം ഉറപ്പുവരുത്തണമെന്ന് തെരഞ്ഞെടുപ്പ് കമീഷനോടും സിആർപിഎഫിനോടും മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.  ബിഹാറിൽ തെരഞ്ഞെടുപ്പ് ജോലിക്ക‌് നിയോഗിച്ച കേരളത്തിലെ പൊലീസുകാർ ദുരിതപൂർണമായ സാഹചര്യത്തിൽ  മടങ്ങേണ്ടിവന്നതിനാലാണ‌് ഈ  ആവശ്യമുന്നയിച്ചത്.

ഉദ്യോഗസ്ഥരുടെ അഭിമാനം ഉയർത്തിപ്പിടിക്കാൻ അവരെ സർവീസിന് നിയോഗിക്കുന്നവർക്ക് ചുമതലയുണ്ട്. ഇത് പാലിക്കപ്പെടുന്നില്ല എന്നത് നിർഭാഗ്യകരമാണ്.
ബിഹാറിലേക്ക‌് പോയവർക്ക‌് മടങ്ങിവരാൻ ട്രെയിനിൽ ബർത്തോ സീറ്റോ ഉണ്ടായില്ല. ജനറൽ കമ്പാർട‌്മെന്റിൽ  തിങ്ങിഞെരുങ്ങി യാത്രചെയ്യേണ്ട സ്ഥിതിയായിരുന്നു. വിശ്രമരഹിതമായ ജോലിക്കു പിന്നാലെയാണ് ഈ ദുരിതം. ലക്ഷദ്വീപിലെ ജോലിക്ക‌ു പിന്നാലെയാണ് ഇവരിൽ പലരും ബിഹാറിലേക്ക‌് പോയത്. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ ട്രെയിനിൽ പ്രത്യേക ബോഗി അനുവദിക്കേണ്ടതാണ‌്. അതുണ്ടായില്ലെന്നുമാത്രമല്ല, സ്ലീപ്പർ ബർത്തുപോലും നീക്കിവയ്ക്കാൻ അധികാരികൾ തയ്യാറായില്ല. ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും ആവർത്തിക്കാതിരിക്കാൻ നടപടികളുണ്ടാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.



from Kerala || Deshabhimani ​Online ​News http://bit.ly/2YKXRuR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages