നാദാപുരം > വളയം പഞ്ചായത്തിലെ മുസ്ലിം ലീഗ് ശക്തികേന്ദ്രമായ ചെറുമോത്ത് പള്ളിമുക്കില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടിനുള്ളില്‍ നിന്നും ബോംബുകളും സ്‌ഫോടക വസ്തു ശേഖരവും കണ്ടെത്തി.
രണ്ട് സ്റ്റീല്‍ ബോംബുകളും തിരിയുള്ള 20 നാടന്‍ ബോംബുകളും 400 ഗ്രാം വെടിമരുന്നുമാണ് വളയം പൊലീസ് കണ്ടെടുത്തത്. മാങ്ങാരത്ത് ഫൈസലിന്റ നിര്‍മ്മാണത്തിലിരിക്കുന്ന വീടിനകത്ത് ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു ബോംബുകള്‍.
വീടിന്റെ നിര്‍മ്മാണത്തിന് എത്തിയ തൊഴിലാളികളാണ് ചാക്കില്‍ കെട്ടിവെച്ച നിലയില്‍ സ്‌ഫോടക ശേഖരം കണ്ടത്. ഇവര്‍ വിവരമറിയിച്ചതോടെ വളയം പൊലീസ് സ്ഥലത്തെത്തി വീടിന് കാവല്‍ ഏര്‍പ്പെടുത്തി.ബോംബ് സ്‌ക്വാഡിന്റെ
സഹായത്തോടെ ബോംബ് ശേഖരം കസ്റ്റടിയിലെടുത്തു.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീടിന്റെ മുന്‍വശത്തെ ഓവ് ചാലിനോട് ചേര്‍ന്ന് പ്‌ളാസ്റ്റിക് പാത്രത്തില്‍ സൂക്ഷിച്ച 400 ഗ്രാം വെടിമരുന്നും വീട്ടുപറമ്പില്‍ രണ്ട് സ്റ്റീല്‍ ബോംബുകള്‍ സൂക്ഷിച്ചതും പിടികൂടിയത് .
വെള്ളിഴാഴ്ച ഒ പി മുക്കിലെ സി പി ഐ എം അനുഭാവി ഓണപറമ്പത്ത് കണാരന്റെ വീടിനു നേരെ എറിഞ്ഞതിന് സമാനമായ രണ്ട് സ്റ്റീല്‍ ബോംബുകളും തിരിയുള്ള നാടന്‍ ബോംബുകളുമാണ് കണ്ടെത്തിയത്.നാദാപുരം ഡി വൈ എസ് പി പ്രിന്‍സ് എബ്രഹാമിന്റെ പരിശോധനക്ക് ശേഷം ബോംബ് സ്‌ക്വാഡ് സ്‌ഫോടക വസ്തുക്കള്‍ നിര്‍വ്വീര്യമാക്കി.
ജില്ലാ പൊലീസ് മേധാവി യു അബ്ദുള്‍ കരീമിന്റെ നിര്‍ദ്ദേശ പ്രകാരം വന്‍ പൊലീസ് സന്നാഹം ഡോഗ് സ്‌ക്വാഡിന്റെയും ബോംബ് സ്‌കാഡിന്റെയും സഹായത്തോടെ രാവിലെ പതിനൊന്നരയോടെ പ്രദേശത്ത് ആയുധങ്ങള്‍ക്കായി തിരച്ചില്‍ നടത്തി. ഡി വൈ എസ് പി പ്രിന്‍സ് എബ്രഹാം, സി ഐ രാജീവന്‍ വലിയവളപ്പില്‍, എസ്‌ഐ രാംജിത്ത്, ബോംബ് സ്‌ക്വാഡ് എ എസ് ഐ നാണു, കെ മൊയ്തു എന്‍ ,കെ ധനേഷ്, ദില്‍ജിത്, എന്‍ കെ നവാസ്, ഡോഗ് സ്‌ക്വാഡിലെ കെ കെ ജയേഷ്, പി ടി പ്രതീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
from Kerala || Deshabhimani Online News http://bit.ly/2M9ByxH
via IFTTT
No comments:
Post a Comment