കേരള കോൺഗ്രസ്‌ എം : പി ജെ ജോസഫിന്‌ താൽക്കാലിക ചുമതല - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 13, 2019

കേരള കോൺഗ്രസ്‌ എം : പി ജെ ജോസഫിന്‌ താൽക്കാലിക ചുമതല

കോട്ടയം>  കേരള കോൺഗ്രസ്‌ എം ചെയർമാന്റെ താൽക്കാലിക ചുമതല പിജെ ജോസഫിന്‌.പുതിയ  ചെയർമാനെ തെരഞ്ഞെടുക്കുന്നത്‌ വരെയാണ്‌ ചുമതല നൽകിയിട്ടുള്ളത്‌. പാർടി ചെയർമാനായിരുന്ന കെ എം മാണിയുടെ മരണത്തെ തുടർന്നാണ്‌ പുതിയ ചെയർമാനെ തെരഞ്ഞെടുക്കേണ്ടി വന്നത്. നിലവിൽ വർക്കിങ് ചെയർമാനാണ്‌ പി ജെ ജോസഫ്‌

മാണിയുടെ മരണത്തോടെ ചെയർമാൻ സ്ഥാനത്തിനായി പാർടിയിൽ കലഹമുയർന്നിരുന്നു. കെ എം മാണിയുടെ മകനും വൈസ്‌ ചെയർമാനുമായ ജോസ്‌ കെ  മാണി എം പിയെ  ചെയർമാനാക്കണമെന്ന്‌ മാണി വിഭാഗം ജില്ലാ പ്രസിഡന്റുമാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പി ജെ ജോസഫ്‌ ഈ അഭിപ്രായം തന്നെ തള്ളി കളഞ്ഞിരുന്നു. ജോസ്‌ കെ മാണിയെ ചെയർമാനും സി എഫ്‌ തോമസിനെ പാർലമെൻററി  പാർടി ലീഡറും ആക്കണമെന്ന മാണി വിഭാഗത്തിന്റെ  ആവശ്യത്തെ പി ജെ ജോസഫ്‌ തള്ളി. ജില്ലാ പ്രസിഡ്ന്റുമാരല്ല ഇത്തരം തീരുമാനങ്ങൾ എടുക്കേണ്ടതെന്നും ജോസഫ്‌ പറഞ്ഞിരുന്നു.

പി ജെ ജോസഫിനേയും മുതിർന്ന നേതാക്കളേയും ഒഴിവാക്കി ജോസ്‌ കെ മാണി ചെയർമാനാകുന്നതിലും പലർക്കും എതിർപ്പുണ്ട്‌. 17ന്‌ ശേഷം യോഗം ചേർന്ന്‌ മറ്റ്‌ തീരുമാനങ്ങൾ എടുക്കാമെന്നാണ്‌ അറിയിച്ചിട്ടുള്ളത്‌.
 



from Kerala || Deshabhimani ​Online ​News http://bit.ly/2JhNvPA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages