പരാജയം അപ്രതീക്ഷിതം, ബിജെപി വിരുദ്ധവികാരം യുഡിഎഫിന് അനുകൂലമായി: കോടിയേരി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 23, 2019

പരാജയം അപ്രതീക്ഷിതം, ബിജെപി വിരുദ്ധവികാരം യുഡിഎഫിന് അനുകൂലമായി: കോടിയേരി

തിരുവനന്തപുരം > ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായ തിരിച്ചടി പാര്‍ടിയും എല്‍ഡിഎഫും പരിശോധിക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തെറ്റുകള്‍ തിരുത്താനുള്ള നടപടികള്‍ സ്വീകരിക്കും. കേരളത്തിലെ പ്രചരണത്തില്‍ എല്‍ഡിഎഫ് മുഖ്യമായും കേന്ദ്രീകരിച്ചത് ബിജെപി ഭരണം അവസാനിപ്പിക്കണമെന്നതിലാണ്. എന്നാല്‍ അതിന്റെ ഗുണം യുഡിഎഫിന് അനുകൂലമായി വന്നു. മോഡി ഭരണത്തില്‍ നിന്ന് ഒഴിവാകണമെന്ന് ആഗ്രഹിക്കുന്ന നിരവധിപേര്‍ യുഡിഎഫിന് വോട്ട് ചെയ്തുവെന്നും കോടിയേരി പറഞ്ഞു.

2004ല്‍ എല്‍ഡിഎഫിനൊപ്പം നിന്ന തരംഗം ഇത്തവണ യുഡിഎഫിന് അനുകൂലമായി. ന്യൂനപക്ഷവോട്ടുകള്‍ ഗണ്യമായി സ്വാധീനിക്കാന്‍ യുഡിഎഫിനായി. സംഘടനാപരമായി എന്തെങ്കിലും പ്രശ്‌നം എല്‍ഡിഎഫിനെ  ബാധിച്ചതായി പറയാനാകില്ല. തെരഞ്ഞെടുപ്പ് ഫലത്തിന്റെ മറ്റ് വിശദാംശങ്ങളെല്ലാം മണ്ഡലം-ബൂത്ത് അടിസ്ഥാനത്തില്‍ പരിശോധിക്കും.

എന്നാല്‍ എല്‍ഡിഎഫിനുണ്ടായിരിക്കുന്നത് താല്‍കാലിക പരാജയമാണ്. അതിനെ അതിജീവിക്കുക തന്നെ ചെയ്യും. മുന്‍പും ഇടത്പക്ഷം തോല്‍വി നേരിട്ടിട്ടുണ്ട്. പിന്നീട് തിരിച്ച്വരികയും ചെയ്തു. ഇത്തവണത്തെ പരാജയത്തിന്റെ ആഴം വലുതാണെന്ന് മനസിലാക്കുന്നു.

ദേശീയതലത്തിലെ സംഭവങ്ങളാണ് പ്രധാനമായും തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചത്. ദേശീയതലത്തില്‍ കോണ്‍ഗ്രസിനുണ്ടായ പരാജയത്തില്‍ സന്തോഷിക്കുന്നവരല്ല ഇടതുപക്ഷം. ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ക്കും അഭിമാനിക്കാവുന്ന സാഹചര്യമല്ല. എന്നാല്‍ കേരളത്തിലെ ജനങ്ങള്‍ ബിജെപിയുടെ രാഷ്ട്രീയം അംഗീകരിക്കുന്നവരല്ലെന്നും അതിനാലാണ് ഒരുസീറ്റും നേടാന്‍ ബിജെപിക്ക് കഴിയാതെപോയതെന്നും കോടിയേരി പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2HMptsK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages