ചൂര്‍ണിക്കര വ്യാജ രേഖ കേസ്: തിരുവഞ്ചൂരിന്റെ മുന്‍ പിഎയ്ക്ക് എതിരെ വിജിലന്‍സ് കേസെടുക്കും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 16, 2019

ചൂര്‍ണിക്കര വ്യാജ രേഖ കേസ്: തിരുവഞ്ചൂരിന്റെ മുന്‍ പിഎയ്ക്ക് എതിരെ വിജിലന്‍സ് കേസെടുക്കും

കൊച്ചി> ചൂര്‍ണിക്കരയിലെ തണ്ണീര്‍തടം നികത്തി പുരയിടമാക്കാന്‍ വ്യാജ രേഖ ചമച്ച കേസില്‍ ലാന്‍ഡ് റവന്യു കമ്മീഷണറേറ്റിലെ ഓഫീസ് അസിസ്റ്റന്റ് കെ അരുണ്‍കുമാറിനെയും കോണ്‍ഗ്രസ് നേതാവ് അബുവിനെയും പ്രതിയാക്കി വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്യും. കൈക്കൂലി വാങ്ങി വ്യാജ രേഖയുണ്ടാക്കിയ കുറ്റത്തിനാണ് കേസെടുക്കുക.

പൊലീസ് അറസ്റ്റ് ചെയ്ത അരുണിനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.ദേശീയ പാതയോട് ചേര്‍ന്ന് കോടികള്‍ വിലയുള്ള 71 സെന്റ് തണ്ണീര്‍ത്തടം നികത്തി പുരയിടമാക്കാന്‍ കമ്മീഷണറേറ്റിലെ ഉത്തരവിന്റെ വ്യാജ രേഖയുണ്ടാക്കിയതിന് ആലുവ ഈസ്റ്റ് പൊലീസ്  കേസടുത്തിരുന്നു. അന്വേഷണത്തില്‍ അരുണാണ് വ്യാജ ഉത്തരവില്‍ കമ്മീഷണറേറ്റിലെ സീലും ഒപ്പും വച്ചതെന്ന് കണ്ടത്തിയിരുന്നു.

 കേസില്‍ വിജിലന്‍സിന്റെ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് എസ്പി കെ കാര്‍ത്തിക്കിന് കൈമാറി. വ്യാജ രേഖ നിര്‍മിക്കാന്‍ കൂട്ടുനിന്ന സര്‍ക്കാര്‍ ജീവനക്കാരനായ അരുണിനെതിരെ കേസെടുക്കണമെന്ന് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് വിജിലന്‍സിന് ഉടന്‍ കൈമാറും.

തുടര്‍ന്നായിരിക്കും കേസ് രജിസ്റ്റര്‍ ചെയ്യും. 30,000 രൂപയാണ് അരുണിന് പ്രതിഫലമായി അബു നല്‍കിയത്. മുന്‍ യുഡിഎഫ് കാലത്ത് മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്നു അരുണ്‍. വിജിലന്‍സ് ഡിവൈഎസ്പി ടി എം വര്‍ഗീസ്, ഇന്‍സ്‌പെക്ടര്‍ എം സുരേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

അബുവിന്റെയും അരുണിന്റെയും നേതൃത്വത്തില്‍ ജില്ലയില്‍ സമാനമായ രീതിയില്‍ വ്യാജ രേഖ നിര്‍മിച്ചിട്ടുണ്ടോയെന്നും വിജിലന്‍സ് പരിശോധിക്കും. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെയായിരിക്കും നിയമിക്കുക.

 



from Kerala || Deshabhimani ​Online ​News http://bit.ly/2LLzr2A
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages