സുരക്ഷാ കാറ്റഗറി ഒഴിവുകള്‍ നികത്തണം: എഐഎസ‌്എംഎ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 26, 2019

സുരക്ഷാ കാറ്റഗറി ഒഴിവുകള്‍ നികത്തണം: എഐഎസ‌്എംഎ


കൊച്ചി
സ്റ്റേഷൻ മാസ്റ്റർ, ലോക്കോ പൈലറ്റ്, യാർഡ് തൊഴിലാളികൾ തുടങ്ങിയ സുരക്ഷാ കാറ്റഗറി ഒഴിവുകൾ ഉടൻ നികത്തണമെന്ന്  ഓൾ ഇന്ത്യാ സ്റ്റേഷൻ മാസ്റ്റേഴ്സ് അസോസിയേഷൻ (എഐഎസ‌്എംഎ) ദക്ഷിണ മേഖലാ ദ്വൈവാർഷിക സമ്മേളനം ആവശ്യപ്പെട്ടു. വിരമിച്ച റെയിൽവേ ജീവനക്കാരുടെ പുനർനിയമനം നിർത്തുക, ഗേജ് മാറ്റത്തിനുശേഷം തുറന്ന കൊല്ലം-–ചെങ്കോട്ട, പാലക്കാട്–ദിണ്ഡിഗൽ പാതകളിൽ വേണ്ടത്ര ട്രെയിൻ സർവീസുകൾ ആരംഭിക്കുക, ഓപ്പൺ ലൈൻ ജീവനക്കാർക്ക് സെക്രട്ടറിയറ്റ് ജീവനക്കാർക്ക‌ു തുല്യമായ ഒഴിവുദിനങ്ങളും ജോലിസമയവും നടപ്പാക്കുക, അഴിമതിക്കും അനാസ്ഥയ്ക്കും ഗുണനിലവാരത്തകർച്ചയ്ക്കും കാരണമാകുന്ന കരാർപണികളും കരാർത്തൊഴിലാളി പദ്ധതികളും നിർത്തുക,  എ ക്ലാസ് സ്റ്റേഷനുകളിൽ പരിചയവും പരിശീലനവുമുള്ള ഓപ്പറേറ്റിങ് വിഭാഗത്തിൽപ്പെട്ട ആളുകളെമാത്രം സ്റ്റേഷൻ ഡയറക്ടറായി നിയമിക്കുക, ഡി–-ഇ സ്റ്റേഷൻ ക്ലാസുകളിൽ സ്റ്റേഷൻ ശുചീകരണജോലികൾക്ക‌് ആവശ്യമായ ഫണ്ടുകൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.

എറണാകുളം ടൗൺഹാളിൽ നടന്ന ദ്വൈവാർഷിക ജനറൽബോഡി യോഗം ബിനോയ് വിശ്വം എംപി ഉദ്ഘാടനം ചെയ്തു.  എഐഎസ‌്എംഎ മേഖലാ പ്രസിഡന്റ്  ഇ കെ ബാബു അധ്യക്ഷനായി.  സ്വീകരണ കമ്മിറ്റി ചെയർമാൻ ജെ അജയ‌്‌രാജ‌്, എഐഎസ‌്എംഎ സെൻട്രൽ പ്രസിഡന്റ് ധനഞ്ജയ് എസ് ചന്ദ്രാത്രേ, വർഗീസ് സ്റ്റീഫൻ എന്നിവർ സംസാരിച്ചു. വിരമിച്ചവരെ അനുമോദിക്കുന്ന ചടങ്ങിൽ സെക്രട്ടറി ജനറൽ പി സുനിൽകുമാർ മുഖ്യാതിഥിയായി. മുഖ്യ ഉപദേശക കമ്മിറ്റി ചെയർമാൻ യു ജോൺ വിൻസെന്റ് കുമാർ അധ്യക്ഷനായി.



from Kerala || Deshabhimani ​Online ​News http://bit.ly/2X7Fos5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages