ഏറ്റുമാനൂരിൽ ഒന്നേകാൽ കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 5, 2019

ഏറ്റുമാനൂരിൽ ഒന്നേകാൽ കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

ഏറ്റുമാനൂർ> ഒന്നേകാൽ കിലോ കഞ്ചാവുമായി യുവാവ്  എക്സൈസിന്റെ പിടിയിലായി. നെടുംകുന്നം സ്വദേശി കൂട്ടുങ്കൽ വീട്ടിൽ സ്റ്റീഫൻ ദേവസ്യ (30) യെയാണ് ഏറ്റുമാനൂർ റെയ്ഞ്ച് എക്സൈസ് പിടികൂടിയത്. റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽ കഞ്ചാവിന്റെ ഇടപാടുകൾ നടക്കുന്നതായി എക്സൈസ് ഇന്റലിജൻസിന്റെ അറിയിപ്പ് ലഭിച്ചിരുന്നു. ഇതെ തുടർന്നുള്ള അന്വഷണത്തിലാണ് ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷന്റെ സമീപത്ത് നിന്നും ഇയാളെ പിടികൂടുന്നത്.

കമ്പത്ത് നിന്നാണ് കഞ്ചാവ് വാങ്ങിയത് എന്ന് പ്രതി പറഞ്ഞു. റെയ്ഡിൽ ഏറ്റുമാനൂർ എക്സൈസ് ഇൻസ്പെക്ടർ രാഗേഷ് ബി ചിറയാത്ത്, പ്രിവന്റീവ് ഓഫീസർമാരായ അനു ഗോപിനാഥ്, സജിമോൻ, ഫിലിപ്പ്, സിവിൽ ഓഫീസർമാരായ ആരോമൽ മോഹൻ, ദീബീഷ്, സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.



from Kerala || Deshabhimani ​Online ​News http://bit.ly/2WoW2mH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages