തിരുവനന്തപുരം> ഏപ്രിൽ മാസം റെക്കോഡ് കളക്ഷൻ കൈവരിച്ച് കെഎസ്ആർടിസി. 189.84 കോടി രൂപയാണ് കഴിഞ്ഞ മാസം കളക്ഷൻ ഇനത്തിൽ കെഎസ്ആർടിസിക്ക് ലഭിച്ചത്. ജനുവരി 189.71, ഫെബ്രുവരി 168.58, മാർച്ച് 183.68, ഏപ്രിൽ 189.84 എന്നിങ്ങനെയാണ് ഈ വർഷം ഓരോ മാസങ്ങളിലും ലഭിച്ച വരുമാനം.
ശബരിമല സീസൺ ഉൾപ്പെടെ വരുന്ന ഏറ്റവും കൂടുതൽ കളക്ഷൻ ലഭിക്കാറുള്ള മാസമായ ജനുവരിയിലെ 31 ദിവസത്തെ കളക്ഷനേക്കാൾ അധിക വരുമാനം 30 ദിവസം മാത്രമുള്ള ഏപ്രിൽ മാസത്തിൽ ലഭിക്കുവാനായി എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ഏറെ പരിമിതമായ സാഹചര്യങ്ങളിലും അതും ഓരോ റൂട്ടുകളിലും ബസ്സുകളുടെ കോൺവോയ് ഒഴിവാക്കി ക്രോണോളജി സെറ്റ് ചെയ്ത് നിലവിലുള്ള ചെയിൻ സർവീസുകൾ അടക്കം അറേഞ്ച് ചെയ്തത് വഴി വരുമാന വർദ്ധനവ് ഉണ്ടാവുകയാണ് ചെയ്തത്.
മേഖല എക്സിക്യൂട്ടീവ് ഡയറക്ടർമാരുടെയും യൂണിറ്റ് ഓഫീസർമാരുടെയും പ്രത്യേകം പ്രത്യേകമായുള്ള അവലോകന യോഗങ്ങളും തുടർന്നുള്ള ഫോളോ അപ്പ് വർക്കുകളും ആണ് ഇത്തരത്തിലൊരു വരുമാന വർദ്ധനവിന് കാരണമായത് എന്ന് കെഎസ്ആർടിസി മാനേജിങ് ഡയറക്ടർ എം പി ദിനേശ് ഐപിഎസ് അറിയിച്ചു. എല്ലാ ഡിപ്പോകൾക്കും പ്രത്യേകം പ്രത്യേകം ടാർജ്റ്റ് നിശ്ചയിച്ചു നൽകി ഓരോ ഡിപ്പോയിലെയും ബസ്സുകൾ അഥവാ ഷെഡ്യൂളുകൾ ആനുപാതികമായി ടാർജറ്റ് നിശ്ചയിച്ച് ഇൻസ്പെക്ടർമാർക്ക് വിഭജിച്ച് നൽകി മേൽനോട്ടച്ചുമതല നല്കിയതിന്റെ അടിസ്ഥാനത്തിൽ കെഎസ്ആർടിസിയുടെ പ്രവർത്തനം ഒരു പരിധിവരെ കാര്യക്ഷമമാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വരുംദിവസങ്ങളിലും ഇൻസ്പെക്ടർമാരെ പോയിൻറ് ഡ്യൂട്ടിക്കായി നിശ്ചയിച്ചും യാത്രക്കാർക്ക് സൗകര്യപ്രദമായ രീതിയിൽ ഷെഡ്യൂളുകളും ബസ്സുകളും അറേഞ്ച് ചെയ്തു നൽകിയും ജനോപകാരപ്രദമായി സർവീസുകൾ നടത്തുവാനുള്ള ഉള്ള നടപടികൾ സ്വീകരിച്ചുവരുന്നതായും അദ്ദേഹം പറഞ്ഞു. നിലവിലെ പ്രത്യേക സാഹചര്യത്തിൽ കൂടുതൽ അന്തർ സംസ്ഥാന സർവീസുകൾ കർണാടകയിലേക്ക് ഓപ്പറേറ്റ് ചെയ്യുവാനുള്ള നടപടി ക്രമങ്ങളും പൂർത്തിയായിട്ടുണ്ട്. വരും ദിവസങ്ങളിൽ അതിൽ പുതിയ മേഖലകളിലേക്ക് ചെയിൻ സർവീസുകൾ വ്യാപിപ്പിക്കുമെന്നും മാനേജിങ് ഡയറക്ടർ അറിയിച്ചു.
from Kerala || Deshabhimani Online News http://bit.ly/2GWx3l6
via IFTTT
No comments:
Post a Comment