അമിതവിശ്വാസം തെരഞ്ഞെടുപ്പില്‍ നന്നല്ല. അതിന്റെ ഗുണഭോക്താവും ഇരയുമായിട്ടുണ്ട് വിശ്വനാഥമേനോന്‍. പയ്യനല്ലേ എന്നുകരുതി അവഗണിച്ചവരെ രണ്ടുതവണ വീഴ്ത്തി. മറ്റൊരിക്കല്‍ അമിതആത്മവിശ്വാസം അദ്ദേഹത്തെയും ചതിച്ചു.എറണാകുളം, മുനിസിപ്പാലിറ്റിയായ കാലം. മേനോന്റെ കന്നിപ്പോരാട്ടം. എതിരാളി ഏറെ അറിയപ്പെടുന്ന ജനപ്രതിനിധി ഹരിഹരയ്യര്‍ മാസ്റ്റര്‍. വിജയം ഉറപ്പുണ്ടായതിനാല്‍ അദ്ദേഹം വിശ്വത്തെയുംകൂട്ടിയാണ് പ്രചാരണത്തിനിറങ്ങിയത്.
വീടുകളില്‍ പരിചയപ്പെടുത്തി. ഇടപ്പള്ളിസ്റ്റേഷന്‍ ആക്രമണ പ്രതി എന്ന് പ്രത്യേകം പറയും.അതും നേട്ടമാക്കാമെന്ന് കണക്കുകൂട്ടി. വിശ്വത്തിന്റെ അഭ്യര്‍ഥനയും പോസ്റ്ററും സ്വന്തം പ്രസില്‍ നിന്ന് സൗജന്യമായി അടിച്ചുനല്‍കി.വോട്ടെണ്ണിയപ്പോള്‍ വിശ്വത്തിന്റെ ആനപ്പെട്ടിയില്‍ മാസ്റ്ററുടെ കാളപ്പെട്ടിയെക്കാള്‍ 50 വോട്ട്കൂടുതല്‍.
67ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി എ എം തോമസിനെയും മേനോന്‍ മലര്‍ത്തിയടിച്ചു. പാര്‍ടി സ്ഥാനാര്‍ഥിയായി വിശ്വത്തെ നിശ്ചയിച്ചു. ആയിടയ്ക്ക് വഴിയില്‍വച്ച് കണ്ടപ്പോള്‍ തോമസ് ചോദിച്ചു, ആരാണ് പാര്‍ടി സ്ഥാനാര്‍ഥിയെന്ന്. താന്‍തന്നെ എന്നുപറഞ്ഞപ്പോള്‍ ഓ താനാണോ എന്ന് പരിഹസിച്ചു. ഫലം വന്നപ്പോള്‍ 20,000ല്‍പ്പരം വോട്ടിന് വിശ്വം ജയിച്ചു.2003ലെ ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ സിപിഐ എം വിട്ട് ബിജെപിയുടെയും വി ബി ചെറിയാന്റെ പാര്‍ടിയുടെയും പിന്തുണയോടെയാണ് അദ്ദേഹം സ്ഥാനാര്‍ഥിയായത്.
from Kerala || Deshabhimani Online News http://bit.ly/2PGn9qP
via IFTTT
No comments:
Post a Comment