തൃണമൂലിനോടും ബിജെപിയോടും വിട്ടുവീഴ്ചയില്ല: യെച്ചൂരി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 19, 2019

തൃണമൂലിനോടും ബിജെപിയോടും വിട്ടുവീഴ്ചയില്ല: യെച്ചൂരി

കൊൽക്കത്ത
തൃണമൂലും ബിജെപിയും തുല്യശത്രുക്കളാണെന്നും രണ്ടുകൂട്ടരോടും ഒരു വിട്ടുവീഴ്ചയുമില്ലാത്ത നിലപാടാണ് സിപിഐ എമ്മിനെന്നും ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി. ബംഗാളിൽ തൃണമൂലിനെ എതിർക്കാൻ സിപിഐ എമ്മും ഇടതുമുന്നണിയും ബിജെപിയെ സഹായിക്കുന്നുവെന്ന പ്രചാരണത്തിന് യാതൊരു അടിസ്ഥാനവുമില്ല. തൃണമൂലും ബിജെപിയും കരുതിക്കൂട്ടി നടത്തുന്ന  കുപ്രചാരണമാണിത്. 

തൃണമൂലിന്റെ അടിത്തറ ഇളകിത്തുടങ്ങി. അവരോടാപ്പം നിന്നിരുന്നവരിൽ  നല്ലൊരുവിഭാഗം ബിജെപിയിലേക്ക് പോകുന്നു. തൃണമൂലിന്റെ ചെലവിലാണ് ബിജെപി ബംഗാളിൽ ശക്തിനേടുന്നത്. അത് മറച്ചുവയ‌്ക്കാൻ സിപിഐ എം ബിജെപിയെ സഹായിക്കുന്നുവെന്ന പ്രചാരണം നടത്തുകയാണ‌്. ബിജെപിയും അത് ഏറ്റുപിടിക്കുന്നു.  തൃണമൂലും ബിജെപിയും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വോട്ടു നേടാനുള്ള ശ്രമമാണവർക്ക‌്.  പൊള്ളയായ അവകാശവാദങ്ങളും വാഗ്ദാനങ്ങളും നിരത്തുന്നതിലും  ജനവിരുദ്ധ ശക്തികളെ വശത്താക്കുന്നതിലും ഇരുകൂട്ടരും മൽസരിക്കുകയാണ‌്.

ജനകീയ ആവശ്യങ്ങളുന്നയിച്ച‌് ഐക്യവും ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാനുള്ള പോരാട്ടമാണ് ബംഗാളിൽ സിപിഐ എമ്മും ഇടതുമുന്നണിയും നടത്തിയത്. ജനങ്ങൾ ഇത് തിരിച്ചറിഞ്ഞ് കൂടുതലായി ഇടതുമുന്നണി ചേരിയിൽ അണിനിരന്നു.ബംഗാളിൽ ബിജെപിക്ക‌് കൂടുതൽ സീറ്റുകൾ ലഭിച്ചാൽ അതിന്റെ പൂർണ ഉത്തരവാദിത്തം തൃണമൂൽ കോൺഗ്രസിന് മാത്രമാണ്. മമത ഭരണത്തിലാണ് സംസ്ഥാനത്ത് ആർഎസ‌്എസ് ശക്തമായത്.
ഇടതുപക്ഷം മാത്രമാണ് ബിജെപി–- തൃണമൂൽ സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങളെ എതിർക്കുന്നത്. അതാണ് രണ്ടുപക്ഷവും ഇടതുമുന്നണിയെ മുഖ്യ ശത്രുവായി കാണുന്നത്. സംസ്ഥാനത്ത് ഇപ്പോഴും ഇടതുപക്ഷം അവഗണിക്കാൻ കഴിയാത്ത പ്രധാന  ശക്തിയാണ്. ഇടതുമുന്നണി മുൻ കാലങ്ങളേക്കാൾ മികച്ച നേട്ടം കൈവരിക്കുമെന്നതിൽ പൂർണ വിശ്വാസമാണുള്ളതെന്ന‌ും യെച്ചൂരി പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2WV0g5Q
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages