രാജ്യത്ത് ഏറ്റവുമധികം ക്രിമിനല്‍ കേസ് ഡീന്‍ കുര്യാകോസിന്റെ പേരില്‍; കുറ്റകൃത്യത്തില്‍ വീട് അതിക്രമിക്കലും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 28, 2019

രാജ്യത്ത് ഏറ്റവുമധികം ക്രിമിനല്‍ കേസ് ഡീന്‍ കുര്യാകോസിന്റെ പേരില്‍; കുറ്റകൃത്യത്തില്‍ വീട് അതിക്രമിക്കലും

തിരുവനന്തപുരം > പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ലോക്‌സഭ എംപിമാരില്‍ രാജ്യത്ത് ഏറ്റവുമധികം ക്രിമിനല്‍ കേസുകളുള്ളത് ഇടുക്കിയില്‍ നിന്നുള്ള ഡീന്‍ കുര്യാകോസിന്റെ പേരിലെന്ന് റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്നുള്ള ടിഎന്‍പ്രതാപന്‍, വികെ ശ്രീകണ്ഠന്‍, കെ സുധാകരന്‍ എന്നിവരുടെ പേരിലും ക്രിമിനല്‍ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്.

ബലാല്‍സംഗക്കേസില്‍ പ്രതിയായ എംപിമാരില്‍ ഹൈബി ഈഡന്റെ പേരുണ്ട്. കാസര്‍കോട് പെരിയ ഇരട്ടക്കൊലപാതക കേസില്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായ ഡീന്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി 193 കേസുകളാണ്  ഡീനിന്റെ പേരിലുണ്ടായിരുന്നത്.

വീട് അതിക്രമിച്ചു കയറല്‍, ഭീഷണി ഉള്‍പ്പെടെ ഗുരുതരമായ 37 കേസുകള്‍ ഇതിലുള്‍പ്പെടുന്നതായും റിപ്പോര്‍ട്ട് പറയുന്നു. ക്രിമിനല്‍ കേസുള്ള എംപിമാരുടെ കണക്കില്‍ ബിജെപിയാണ് മുന്നില്‍. ഡീനിന്റെ പേരില്‍ 204 ക്രിമിനല്‍ കേസുകളാണുള്ളതെന്ന് അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസിന്റെ റിപ്പോര്‍ട്ട് പറയുന്നു.

ജെഡിയുവിന്റെ 13 ഉം ഡിഎംകെയുടെ 10 ഉം ടി എംസിയുടെ ഒമ്പതും എംപിമാരുടെ പേരില്‍ ക്രിമിനല്‍ കേസുകളുണ്ട്. ബലാത്സംഗം, കൊലപാതകം, സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ എന്നിവയാണ് എംപിമാര്‍ക്കെതിരായ ക്രിമിനല്‍ കേസുകളില്‍ 29 ശതമാനവും. 233 എംപിമാരുടെ പേരിലും ക്രിമിനല്‍ കേസുകളുണ്ട്.
 



from Kerala || Deshabhimani ​Online ​News http://bit.ly/2JIsU71
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages