കുഞ്ഞിനെ ചികിത്സിക്കാന്‍ സഹായം വേണമെന്ന് ശൈലജ ടീച്ചറുടെ ഫേസ്ബുക്ക് പോസ്റ്റില്‍ അഭ്യര്‍ഥന; വേണ്ട നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞെന്ന് മന്ത്രിയുടെ മറുപടി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 9, 2019

കുഞ്ഞിനെ ചികിത്സിക്കാന്‍ സഹായം വേണമെന്ന് ശൈലജ ടീച്ചറുടെ ഫേസ്ബുക്ക് പോസ്റ്റില്‍ അഭ്യര്‍ഥന; വേണ്ട നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞെന്ന് മന്ത്രിയുടെ മറുപടി

തിരുവനന്തപുരം> നവജാത ശിശുവിന്റെ ചികിത്സയ്ക്കായി സഹായം വേണമെന്ന് ആരോഗ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ കമന്റ് ചെയ്ത വ്യക്തിയ്ക്ക് ഉടനടി മറുപടി നല്‍കി ശൈലജ ടീച്ചര്‍. അനുജത്തിയുടെ കുഞ്ഞിന്‌ ചികിത്സവേണമെന്നാവശ്യപ്പെട്ടായിരുന്നു യുവാവിന്റെ അഭ്യര്‍ഥന

തന്റെ അനുജത്തി ഇന്ന് ജന്മം നല്‍കിയ പെണ്‍കുഞ്ഞിന് വാല്‍വ് സംബന്ധമായ പ്രശ്നങ്ങളുണ്ടെന്നും കൊച്ചി അമൃത ഹോസ്പിറ്റലിലോ അല്ലെങ്കില്‍ ശ്രീചിത്തിരയിലോ ചികിത്സ നടത്താനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നതെന്നും സഹായിക്കണമെന്നുമാവശ്യപ്പെട്ട് ജിയാസ് മാടശ്ശേരി എന്നയാളാണ് മന്ത്രിയുടെ പോസ്റ്റിന് കീഴില്‍ കമന്റിട്ടത്
 
തുടര്‍ന്ന്, ചികിത്സ ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗജന്യമായി നടത്താന്‍ കഴിയുമെന്നും ഹൃദ്യം പദ്ധതിയ്ക്ക് വേണ്ടിയുള്ള ആംബുലന്‍സ് എടപ്പാള്‍ എന്ന സ്ഥലത്ത് നിന്നും കുഞ്ഞിനെ പ്രവേശിപ്പിച്ച പെരിന്തല്‍മണ്ണ ആശുപത്രിയിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്നും ഇതിനു മറുപടിയായി ശൈലജ ടീച്ചര്‍ പറയുകയായിരുന്നു.

മന്ത്രിയുടെ മറുപടി


താങ്കളുടെ കമന്റ് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ ആരോഗ്യവകുപ്പ് ഡയറക്ടറോടും ഹൃദ്യം പദ്ധതിയുടെ കോഡിനേറ്ററിനോടും ഈ വിഷയം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി. കുട്ടിയുടെ ചികിത്സ ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗജന്യമായി നടത്താന്‍ കഴിയും. എത്രയും വേഗത്തില്‍ കുഞ്ഞിനു വേണ്ട ചികിത്സ നല്‍കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. എറണാകുളം ലിസി ഹോസ്പിറ്റലില്‍ കുട്ടിയുടെ ഓപ്പറേഷന് വേണ്ട നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ഹൃദ്യം പദ്ധതിയ്ക്ക് വേണ്ടിയുള്ള ആംബുലന്‍സ് എടപ്പാള്‍ എന്ന സ്ഥലത്ത് നിന്നും പെരിന്തല്‍മണ്ണ ആശുപത്രിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. കുട്ടിയെ ഇന്ന് രാത്രി തന്നെ ലിസി ആശുപത്രിയിലേക്ക് മാറ്റാനുള്ള ഉള്ള നടപടികള്‍ സ്വീകരിക്കും.


 


 



from Kerala || Deshabhimani ​Online ​News http://bit.ly/305Naod
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages