പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കണം: കെജിഒഎ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 27, 2019

പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കണം: കെജിഒഎ


സ്വന്തം ലേഖകൻ
പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കണമെന്ന‌് കേരള ഗസ‌റ്റഡ‌് ഓഫീസേഴ‌്സ‌് അസോസിയേഷൻ (കെജിഒഎ) 53–-ാം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. 2002ൽ എ കെ ആന്റണി മുഖ്യമന്ത്രിയായിരിക്കെ കേരളത്തിലാണ‌് രാജ്യത്ത‌് ആദ്യമായി പങ്കാളിത്ത പെൻഷൻ ബാധകമാക്കി ഉത്തരവിറക്കിയത‌്‌. ജീവനക്കാരുടെ ശക്തമായ പ്രക്ഷോഭംമൂലം തീരുമാനം പിൻവലിക്കേണ്ടിവന്നു. ദേശീയതലത്തിൽ 2003ൽ വാജ‌്പേയി സർക്കാരാണ‌് പങ്കാളിത്ത പെൻഷൻ നടപ്പാക്കാൻ തീരുമാനിച്ചത‌്. 2004 ജനുവരി ഒന്നിനുശേഷം സർവീസിൽ പ്രവേശിച്ചവർ ഇതോടെ പദ്ധതിക്ക‌് കീഴിലായി.

2013ൽ കേരളത്തിൽ ഉമ്മൻ ചാണ്ടി സർക്കാർ പദ്ധതി നടപ്പാക്കാൻ ഉത്തരവിറക്കി. എഫ‌്എസ‌്ഇടിഒയും സമരസമിതിയും പണിമുടക്ക‌് ഉൾപ്പെടെ പ്രക്ഷോഭം സംഘടിപ്പിച്ചെങ്കിലും ഒത്തുതീർപ്പുധാരണപോലും അട്ടിമറിച്ച‌് പെൻഷൻവിഹിതം സ്വകാര്യബാങ്ക‌് നിക്ഷേപമാക്കി. 2013 സെപ‌്തംബറിൽ പിഎഫ‌്ആർഡിഎ ബിൽ പാർലമെന്റ‌് അംഗീകരിച്ചതോടെ പങ്കാളിത്ത പെൻഷൻ പദ്ധതി ദേശീയ പെൻഷൻ സ‌്കീം ആയി നിർദേശിക്കപ്പെട്ടു.

ഇടത‌് പുരോഗമന പ്രസ്ഥാനങ്ങളുടെയും ട്രേഡ‌് യൂണിയൻ സംഘടനകള‌ുടെയും എതിർപ്പ‌് മറികടന്നാണ‌് നിലവിലുള്ള ജീവനക്കാർക്കുപോലും എക‌്സിക്യൂട്ടീവ‌് ഉത്തരവിലൂടെ പങ്കാളിത്ത പെൻഷൻ പദ്ധതി ബാധകമാക്കുന്ന വ്യവസ്ഥയുൾപ്പെടെ നിയമത്തിന‌് പ്രാബല്യം നൽകിയത‌്. 2014ൽ അധികാരമേറ്റ എൻഡിഎ സർക്കാർ പെൻഷൻ സംബന്ധിച്ച‌് 13 സുപ്രധാന നിയന്ത്രണച്ചട്ടങ്ങൾ കൊണ്ടുവന്നു. നിലവിൽ നിർവചിക്കപ്പെട്ട പെൻഷൻ ബാധകമായ കേന്ദ്ര– -സംസ്ഥാന–-പൊതുമേഖലാ ജീവനക്കാർക്കും എൻപിഎസ‌് ബാധകമാക്കാൻ ചട്ടം രൂപപ്പെടുത്തി. രണ്ടുലക്ഷത്തിൽ താഴെ മാത്രം പെൻഷൻ വിഹിതമുള്ളവർക്ക‌് 40 ശതമാനം ഇക്വിറ്റി നിക്ഷേപം ഒഴിവാക്കി മുഴുവൻ തുകയും പിൻവലിക്കാൻ അവസരം നൽകി പെൻഷൻ നിഷേധിക്കാൻ വ്യവസ്ഥചെയ‌്തു. പങ്കാളിത്തവിഹിതവും അടവുകാലയളവും സംബന്ധിച്ച‌് തീരുമാനമെടുക്കാനുള്ള അധികാരം പിഎഫ‌്ആർഡിഎയിൽ നിക്ഷ‌ിപ‌്തമാക്കി ജീവനക്കാരെയും തൊഴിലാളികളെയും മോഡി സർക്കാർ വഞ്ചിച്ചു.

ജീവനക്കാരോട‌് എക്കാലവും അനുഭാവപൂർണമായ സമീപനം സ്വീകരിക്കുന്ന എൽഡിഎഫ‌് 2016ലെ തെരഞ്ഞെടുപ്പ‌് പ്രകടനപത്രികയിൽ പങ്കാളിത്ത പെൻഷൻ പദ്ധതി പുനപരിശോധിക്കുമെന്ന‌് വാഗ‌്ദാനംചെയ‌്തു. 2018 നവംബറിൽ പുനപരിശോധനയ‌്ക്ക‌് കമ്മിറ്റിയെ നിയോഗിച്ചു. പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ‌്. പെരുമാറ്റച്ചട്ടത്തിന്റെ പശ‌്ചാത്തലത്തിൽ കമ്മിറ്റിയുടെ കാലാവധി ആറുമാസംകൂടി നീട്ടിയിട്ടുണ്ട‌്. സമിതിയുടെ ശുപാർശകൾ പ്രായോഗികമായി പരിശോധിച്ച‌് തീരുമാനമെടുക്കണം–- സമ്മേളനം ആവശ്യപ്പെട്ടു.



from Kerala || Deshabhimani ​Online ​News http://bit.ly/2WqquzU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages